അഴിയൂരിൽ മരുന്നിനായി ജനങ്ങൾ പുറത്തിറങ്ങേണ്ട വിലക്കുറവിൽ മരുന്ന് വീട്ടിൽ എത്തും
അഴിയൂർ പഞ്ചായത്തിൽ ലോക്ക് ഡൗൺ കാലത്ത് മരുന്നിനായി ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിന് പഞ്ചായത്തിലെ 10 മെഡിക്കൽ സ്റ്റോർ ഉടമകളുമായി പഞ്ചായത്ത് അധികൃതർ സംസാരിച്ചതിനെ തുടർന്ന് വാർഡ് ആർ ആർ ടി മാർ കൊണ്ടുവരുന്ന ശീട്ട് പ്രകാരം മരുന്നുകൾക്ക് 10% വിലക്കുറവിലും ചോമ്പാല സർവീസ് സഹകരണ ബാങ്ക് നീതി മെഡിക്കൽസ് കുഞ്ഞിപ്പള്ളി,എംപ്ലോയീസ് സൊസൈറ്റി നീതി സ്റ്റോർ അഴിയൂർ എന്നി ഷോപ്പുകളിൽ 20% വിലകുറവിലും മരുന്ന് ലഭ്യമാക്കും പഞ്ചായത്തിലെ മുഴുവൻ മെഡിക്കൽ ഷോപ്പ് അധികൃതരുമായി പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് കോവിഡ് ചുമതയുള്ള ഉദ്യോഗസ്ഥരായ കെ സജേഷ് കുമാർ ആർ പി റിയാസ് എന്നിവർ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത് ലോക്ക് ഡൌൺ കാലത്തു മാത്രമാണ് ഈ സൗകര്യം ലഭ്യാമാക്കുക .മരുന്നുകൾക്ക് മാത്രമേ വില കുറവ് ലഭിക്കുക കൂടുതൽ വിവരങ്ങളാക്കായി ബന്ധപെടുക 8136957332

Post a Comment