o മാഹിയിലും ബാങ്കുകൾക്ക് നിയന്ത്രണം വേണം -എ.ഐ.ബി.ഇ.എ.
Latest News


 

മാഹിയിലും ബാങ്കുകൾക്ക് നിയന്ത്രണം വേണം -എ.ഐ.ബി.ഇ.എ.

 മാഹിയിലും ബാങ്കുകൾക്ക് നിയന്ത്രണം വേണം -എ.ഐ.ബി.ഇ.എ.



കണ്ണൂർ: സംസ്ഥാനത്ത് ലോക്ഡൗൻ പ്രഖ്യാപിച്ചിരിക്കെ മാഹി മേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും ജോലിസമയം പുനഃക്രമീകരിക്കണമെന്ന് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാഹിയിൽ ബാങ്ക് ഒഴികെ മറ്റ്‌ എല്ലാ മേഖലയിലും നിയന്ത്രണം നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ആഴ്ചയിൽ ഒന്നിടവിട്ട് മൂന്നുദിവസം മാത്രമാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നത്. അതിനാൽ മാഹിയിൽ എല്ലാ ബാങ്ക് ശാഖകളിലും ഇടപാടുകാരുടെ സാന്നിധ്യം വർധിക്കുകയാണ്.


മാഹിയിൽ ബാങ്കിങ്‌ പ്രവർത്തിസമയത്തിൽ നിയന്ത്രണം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ നിവേദനം നൽകിയെങ്കിലും അധികാരികൾ അതിന് തയ്യാറായിട്ടില്ലെന്ന് സംഘടന കുറ്റപ്പെടുത്തി.


Post a Comment

Previous Post Next Post