പോണ്ടിച്ചേരിയിൽ അടിയന്തിരമായി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യണം - മുസ്ലിം ലീഗ്
മാഹി ഉൾപ്പെടെയുള്ള പോണ്ടിച്ചേരി സംസ്ഥാനത്ത് അടിയന്തിരമായി ഭക്ഷ്യധാന്യ കിറ്റുകൾ വിതണം
ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് പോണ്ടിച്ചേരി സംസ്ഥാന നിയുക്ത മുഖ്യമന്ത്രി ശ്രീ. രംഗ സാമി
യോട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഇബ്രാഹിം കുട്ടി ചൊക്ലി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആദ്യ തീരുമാനം തന്നെ ഇത്തരം ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ആയിരിക്കുന്നത് സംസ്ഥാനത്തെ ജനങ്ങൾക്ക് കോവിഡ് രണ്ടാം വ്യാപന സമയത്ത് വലിയ ആശ്വാസകരമായിരിക്കുമെന്നും.
അടുത്ത ആഴ്ച ഈദുൽ ഫിത്ർ കൂടി സമാഗതമാവുന്ന പാശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇതിനു വേണ്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിഷയത്തിൻ്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ പോണ്ടിച്ചേരിയിലുള്ള മാഹിയിലെ നിയുക്ത എം.എൽ.എ. ശ്രീ. രമേശൻ പറമ്പത്തിനോടും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പ്രത്യേകം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന റേഷൻ വിതരണവും മറ്റ് കോവിഡ് കാലത്തെ ആശ്വാസ നടപടികളെപ്പറ്റിയും,
കോവിഡ് രണ്ടാം വ്യാപനവും പ്രവചിക്കുന്ന മൂന്നാം വ്യാപനവും
ഫലപ്രദമായി നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥൻമാർ ഏകപക്ഷീയമായി തീരുമാനിക്കാതെ
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മുൻ മന്ത്രിമാരും
മുൻ എം.എൽ.എ. മാരും കൂടിയിരുന്ന് ആലോചിച്ചു കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Post a Comment