o ടീ ഷോപ്പ്, കൂൾഡ്രിംഗ്സ് കടകൾ അടച്ചിടാൻ ഉത്തരവിട്ടു
Latest News


 

ടീ ഷോപ്പ്, കൂൾഡ്രിംഗ്സ് കടകൾ അടച്ചിടാൻ ഉത്തരവിട്ടു

 ടീ ഷോപ്പ്, കൂൾഡ്രിംഗ്സ് കടകൾ അടച്ചിടാൻ ഉത്തരവിട്ടു



മാഹി: മാഹിയിലും അയൽപ്രദേശങ്ങളിലും കോവിഡ് - 19 പോസിറ്റീവ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ  മാഹി മേഖലയിൽ 10-05-2021 മുതൽ  ഇനി ഒരു   ഉത്തരവ്  വരുന്നതുവരെ  എല്ലാ ടീ ഷോപ്പുകളും ജ്യൂസ് / കൂൾ ഡ്രിങ്ക്സ് ഷോപ്പുകളും അടച്ചുപൂട്ടാൻ മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ഉത്തരവിട്ടു.   

ബേക്കറി ഇനങ്ങൾ ഹോം ഡെലിവറി ചെയ്യാൻ മാത്രമേ അനുവാദമുള്ളു തുടർന്നുള്ള ഓർഡറുകൾ വരുന്നതുവരെ ഒരു ഉപഭോക്താവും ബേക്കറിയിൽ പ്രവേശിക്കരുത്.  കോവിഡ് -19 മഹാമാരിക്കെതിരെയുള്ള  പോരാട്ടത്തിൽ ഭരണകൂടവുമായി സഹകരിക്കാൻ പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.  

ഈ നിർദ്ദേശത്തിന്റെ ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു

Post a Comment

Previous Post Next Post