o ഫ്യുയൽ എംപ്ലോയിസ് യൂണിയൻ മാഹി മേഖലാ സമ്മേളനം
Latest News


 

ഫ്യുയൽ എംപ്ലോയിസ് യൂണിയൻ മാഹി മേഖലാ സമ്മേളനം

 ഫ്യുയൽ എംപ്ലോയിസ് യൂണിയൻ മാഹി മേഖലാ സമ്മേളനം 



മാഹി: ഫ്യുയൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) മാഹി മേഖലാ സമ്മേളനം  സി.ഐ.ടി.യു കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.പി.സി. പ്രകാശൻ, എ.രാജേഷ്, ടി. സുരേന്ദ്രൻ, ഹാരിസ് പരന്തിരിയാട്ട് എന്നിവർ സംസാരിച്ചു.

    ഫ്യുയൽ എംപ്ലോയീസ് യൂനിയൻ ജില്ലാ സെക്രട്ടറി എ.പ്രേമരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.ഇ.എസ്.ഐ.,.ആനുകൂല്യം ലഭിച്ചു വരുന്ന തൊഴിലാളികൾക്ക് കുടിശികയായി നില നിൽക്കുന്ന തുക ഉടൻ ലഭ്യമാക്കുക, മുഴുവൻ തൊഴിലാളികൾക്കും ചികിത്സാ സൗകര്യം ഏർപ്പെടുത്തുക , മാഹിയിൽ സ്ഥിരമായി ലേബർ ഓഫീസറെ നിയമിക്കുവാനും പുതുച്ചേരി സർക്കാറിനോടാവശ്യപ്പെട്ടു.പുതിയ ഭാരവാഹികൾ: ഹാരിസ് പരന്തിരയാട്ട് (പ്രസി) രഞ്ചിത്ത്. ടി. കെ. പുഷ്പ്പ (വൈസ് പ്രസിഡൻ്റുമാർ), ടി. സുരേന്ദ്രൻ (സെക്രട്ടറി), പി.ലിനീഷ്, പി.പി.മോളി (ജോ.. സെക്രട്ടറിമാർ) രാജേഷ് സി.ടി കെ.(ട്രഷറർ)

Post a Comment

Previous Post Next Post