o മാഹി ബ്ലോക്ക് കോൺഗ്രസ്സ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
Latest News


 

മാഹി ബ്ലോക്ക് കോൺഗ്രസ്സ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

 മാഹി ബ്ലോക്ക് കോൺഗ്രസ്സ് ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു



മാഹി: കോൺഗ്രസ്സ് നേതാവും, മുൻ കേരളാ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയെ  മൂന്നാം ചരമ വാർഷിക ദിനത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരിച്ചു. മാഹി  ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് നേതാവും മുൻ എംഎൽഎ യുമായ രമേശ് പറമ്പത്ത് ഇന്ദിരാ ഭവനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി കേരളത്തിൽ കോൺഗ്രസ്സിൻ്റെ വളർച്ചയ്ക്ക് കാരണമായെന്ന് രമേശ് പറമ്പത്ത് പറഞ്ഞു. മാഹിയിലെ കോൺഗ്രസ്സ് പ്രവർത്തകർ ശുദ്ധ മനസ്സോടെ പ്രവർത്തിച്ചാൽ പാർട്ടി ശക്തിപ്പെടുമെന്നും .പുതുച്ചേരിയിൽ ഡി.എം.കെ. യുടെ പിടിപ്പുകേടുകൊണ്ടാണ് മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നും  അദ്ദേഹം പറഞ്ഞു.

      മാഹി ബ്ലോക്ക് കോൺഗ്രസ്സ്  വൈസ് പ്രസിഡൻ്റ് പി.പി.വിനോദൻ, സെക്രട്ടറി സുരേഷ്, കെ.ഹരീന്ദ്രൻ, മഹിളാ കോൺഗ്രസ്സ് നേതാക്കളായ പി.ടി .സി .ശോഭ, നളിനി ചാത്തു എന്നിവർ സംസാരിച്ചു.ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ നേതാക്കളും, പ്രവർത്തകരും പുഷ്പ്പാർച്ചന നടത്തി.

Post a Comment

Previous Post Next Post