ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ ആവേശത്തിൽ കുട്ടികൾ
മയ്യഴി: ചെറുകല്ലായി എം.എം.നഴ്സറി ആൻ്റ് യു.പി.സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ ഫുട്ബോൾ മത്സരം നടത്തി.ആറാം ക്ലാസിലെയും ഏഴിലെയും വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകളായാണ് മത്സരിച്ചത്
മുഹമ്മദ് ബിൻ സാഹിർ ബ്രസീലിൻ്റെയും സിയ ഉൽ ഹക്കീം പോർച്ചുഗലിൻ്റെയും ഇ.കെ.ഷാധിൻ അർജൻറീനയുടെയും ക്യാപ് നായി. പ്രഥമാധ്യാപിക ബിന്ദു ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ ഫല അബ്ദുൾ അസീസ് നേതൃത്വം നൽകി.

Post a Comment