*മാഹി ചൂടിക്കോട്ടയിൽ വിദ്യാർത്ഥികൾക്ക് 'സ്നേഹാദരവ്' ജൂലൈ 19-ന്*
മാഹി: ചൂടിക്കോട്ട പ്രദേശത്ത് നിന്ന് 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും മറ്റ് ഉന്നത വിജയം കരസ്ഥമാക്കിയവരെയും അനുമോദിക്കുന്നു. ചൂടിക്കോട്ട രാജീവ് ഭവൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സ്നേഹാദരവ്' എന്ന അനുമോദന പരിപാടി ജൂലൈ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് രാജീവ് ഭവനിൽ വെച്ച് നടക്കും.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാഹി മുൻ എം.എൽ.എ രമേശ് പറമ്പത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. ഉന്നതവിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും നാട്ടുകാരെയും ഈ അനുമോദനച്ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Post a Comment