മാഹിയിൽ ഇന്ന് 29 കോവിഡ്-19 കേസുകൾ റിപ്പോർട്ടു ചെയ്തു
ഇന്ന് മാഹിയിൽ 29 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
18 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം RTPCR ടെസ്റ്റിലൂടെയും 10 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.
പന്തക്കലിൽ 6 പേർക്കും ചൂടിക്കോട്ടയിൽ ഒരു ഹെൽത്ത് വർക്കറും ഒരു അന്യ സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ ആളും ഉൾപ്പെടെ 6 പേർക്കും, ഗ്രാമത്തി, ചാലക്കര, പള്ളൂർ എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും വളവിൽ, മുണ്ടോക്ക് എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും ഈസ്റ്റ് പള്ളൂർ, ചെമ്പ്ര, ചെറുകല്ലായ്, മഞ്ചക്കൽ എന്നിവിടങ്ങളിൽ ഒരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന ഈസ്റ്റ് പള്ളൂരിലെ ഒരു കോവിഡ് ബാധിതൻ ഇന്ന് മരണമടഞ്ഞു.
ഇന്ന് മാഹിയിൽ 274 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 41 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 08-05-2021) - 339.

Post a Comment