o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 മാഹി കോവിഡ്-19 റിപ്പോർട്ട്



   ഇന്ന് മാഹിയിൽ 15 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 14 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ഒരു പോസിറ്റീവ് ഫലം കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.


പന്തക്കലിൽ  4  പേർക്കും    പള്ളൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ 4 പേർക്കും,ചെമ്പ്രയിൽ 2 പേർക്കും പാറക്കൽ,ചൂടിക്കോട്ട, മുണ്ടോക്ക്, വെസ്റ്റ് പള്ളൂർ,  ചാലക്കര,   എന്നിവിടങ്ങളിൽ

ഒരോ ആൾക്ക് വീതവും  ഇന്ന്  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 



 ചികിൽസയിൽ ആയിരുന്ന  വാർഡ് 11,  പള്ളൂലെ 74 ഉം 79 ഉം പ്രായമായ രണ്ടു കോവിഡ് ബാധിതർ    ഇന്ന് മാഹി സർക്കാർ ആശുപത്രിയിൽ വച്ചും, കണ്ണൂർ മിംസ് ആശുപത്രിയിൽ വച്ചും  മരണമടഞ്ഞു.


ഇന്ന് മാഹിയിൽ 283 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 40 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 09-05-2021) - 312

Post a Comment

Previous Post Next Post