മാഹിയിൽ പോലീസ് റെയ്ഡ് ശക്തമാക്കണം.
മാഹി : കേരളത്തിൽ ഓപ്പറേഷൻ തൂഫാൻ നടപടികൾ ശക്തമാക്കിയതിനെ തുടർന്ന് ലഹരി മാഫിയ മാഹിയിൽ താവളം ആക്കാൻ സാധ്യതയുണ്ട് എന്നതിനാൽ ഓപ്പറേഷൻ തൂഫാന്റെ അതേ രീതിയിൽ തന്നെ മാഹിയിൽ റെയ്ഡ് ശക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൻ്റ അതേ രീതിയിൽ തന്നെ മാഹിയിലും നടപടികൾ ശക്തമാക്കിയിരുന്നുവെങ്കിൽ മാഹിയിൽ കഴിഞ്ഞ ദിവസം പല കടകളിൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടിക്കുന്ന സാഹചര്യം ഉണ്ടാകില്ലായിരുന്നു.മാഹിയിൽ അതിഥി തൊഴിലാളികൾക്കായി നടത്തിയ അനാശാസ്യ കേന്ദ്രം പൊലീസിൻ്റ മൂക്കിൻ തുമ്പത്ത് ആയിരുന്നു എന്നതും ഞെട്ടിപ്പിക്കുന്ന വാർത്തയാണ്. പുതുച്ചേരിയിൽ മന്ത്രിമാർ വകുപ്പില്ലാതെ തുടരുന്ന അവസരത്തിൽ മാഹിയിലെ ക്രമസമാധാനം പോലും തകർന്നിരിക്കുകയാണ്. കോൺഗ്രസിന്റെ ഭരണകാലത്ത് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേന ക്രിമിനൽ കേസുകളോ ഇത്തരത്തിലുള്ള മറ്റു കേസുകളും ഇല്ലാത്ത ഒരു പ്രദേശമായിരുന്നു മാഹി. ഇപ്പോൾ ലഹരി മാഫിയക്കും പെൺവാണിഭക്കാർക്കും നിർഭയമന്യേ അഴിഞ്ഞാടാൻ അവസരം ഉണ്ടായതിനെക്കുറിച്ച് പൊതുജനം മനസ്സിലാക്കണം. പുതുച്ചേരി ഭരിക്കുന്ന പാർട്ടിയും മാഹി എംഎൽഎയും മൗനം വെടിഞ്ഞ് ഇതിനെതിരെ പ്രതികരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മാഹി മേഖല അധ്യക്ഷൻ കെ പി രജിലേഷ് ആവശ്യപ്പെട്ടു.

Post a Comment