*എം പത്മനാഭൻ മാസ്റ്റർ*
വടകര
സിപിഐ എം വടകര ഏരിയാ കമ്മിറ്റി അംഗവും വടകര സഹകരണാശുപത്രി പ്രസിഡൻ്റുമായ എം പത്മനാഭൻ മാസ്റ്റർ (71) നിര്യാതനായി. ഹോസ്പിറ്റൽ ഫെഡറേഷൻ യോഗത്തിനായി തിരുവനന്തപുരത്ത് പോയി തിരിച്ചു വരും വഴി ട്രെയിനിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തൃപ്പൂണിത്തറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ പി പി രജ്ഞിനി ടീച്ചറാണ് ഒപ്പമുണ്ടായിരുന്നത്. വടകരയിലെത്തിച്ച മൃതദേഹം വ്യാഴാഴ്ചരാവിലെ ഒമ്പതു മണി വരെ വടകര സഹകരണ ആശുപത്രിയിലും 10 മണി വരെ സി പി ഐ എം വടകര ഏരിയാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെച്ചു. മകൾ: അഡ്വ.അണിമ. മരുമകൻ: രൂപക്.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് മേമുണ്ടയിലെ മുയ്യാരത്ത് വീട്ടുവളപ്പിൽ
മൊയ്യാരത്ത് പത്മനാഭൻ മാസ്റ്റർ അനുസ്മരണം ഇന്ന് 15/4 ന് വൈകു: 5 മണി വടകര സി പി എം ഏരിയ കമ്മിറ്റി ഓഫീസായ കേളുഏട്ടൻ മന്ദിരത്തിൽ വെച്ചു നടക്കും


Post a Comment