മാഹിയിൽ ഇന്നലെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
14-04-2021,
ഇന്നലെ മാഹിയിൽ 30 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തു.
18 പോസിറ്റീവ് ഫലങ്ങൾ RT-PCR ടെസ്റ്റിലൂടെയും 8 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും 4 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നിന്ന് ലഭിച്ചതുമാണ്.
മുൻപത്തെ പോസിറ്റീവ് കേസിന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരായ വെസ്റ്റ് പള്ളൂരിലെ ഒരേ വീട്ടിലെ 4 പേർക്കും, ചെമ്പ്രയിലെ ഒരേ വീട്ടിലെ മൂന്ന് പേർക്കും, ചാലക്കര, പന്തക്കൽ പ്രദേശങ്ങളിൽ മൂന്ന് പേർക്ക് വീതവും, ഈസ്റ്റ് പള്ളൂർ നാലുതറ എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗ ലക്ഷണങ്ങൾ കാരണം നടത്തിയ ടെസ്റ്റിൽ ചാലക്കര പ്രദേശത്ത് 8 പേർക്കും ഈസ്റ്റ് പള്ളൂരിലെ ഒരേ കുടുംബത്തിലെ മൂന്ന് പേർക്കും നാലുതറയിൽ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടയിൽപീടികയിൽ താമസിക്കുന്ന ഒരു ഹെൽത്ത് വർക്കർക്കും ഇന്ന കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശത്തുനിന്ന് മങ്ങിയെത്തിയ ഒരു മഞ്ചക്കൽ സ്വദേശിക്കും അന്യ സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയ ഒരു ചെമ്പ്ര സ്വദേശിക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 72 കോവിഡ്-19 ടെസ്റ്റുകളാണ് നടത്തിയത്.
കോവിഡ് -19 പോസിറ്റീവായിരുന്ന 7 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം ( 14-04-2021) - 114

Post a Comment