o മാഹിയിൽ കോവിഡ് വാക്സിൻ ഫെസ്റ്റിവൽ
Latest News


 

മാഹിയിൽ കോവിഡ് വാക്സിൻ ഫെസ്റ്റിവൽ


 മയ്യഴി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് മയ്യഴിയിൽ ദ്വി ദിന വാക്സിൻ ഫെസ്റ്റിവൽ - ഉത്സവം- നടക്കും . 45 - ന് മുകളിൽ പ്രായ മുള്ള മാഹി സ്വദേശികൾക്ക് വാക്സിൻ നൽകി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയാണ് ലക്ഷ്യം

15 നും 16 നും രാവില ഒൻപതു മു ത ൽ വൈകീട്ട് അഞ്ചു വരെ യാണ് വാക്സിൻ  നൽകുക . മാഹി  ഗവ . ജനറൽ ആസ്പത്രിയിലും കമ്യൂണിറ്റി ഹാളിലും, പള്ളൂരിലെ കമ്യൂണിറ്റി ഹെൽത്ത് സെൻററിലും പന്തക്കലിലെ പ്രത്യേക ക്യാമ്പിലും കുത്തിവെപ്പിന് സൗകര്യമുണ്ടാകും .

 ആധാർകാർഡും മൊബൈൽ നമ്പറുമായാണ് എത്തേണ്ടത് . വാക്സിൻ പൂർണമായും സൗജന്യമാണ് . കൂടുതൽ വിവരങ്ങൾക്ക് മാഹി അഡ്മിനിസ്ട്രേഷൻ കൺട്രോൾ റൂമുമായി ബന്ധപ്പെടണം . 0490 2332223 , സൗജന്യ ഹെൽപ് ലൈൻ : 104 .

Post a Comment

Previous Post Next Post