*ആത്മഹത്യക്ക് ശ്രമിച്ചയാളെ രക്ഷപ്പെടുത്തി.*
അഴിയൂർ ഹൈസ്കൂൾ ബീച്ച് റോഡിൽ കടലിൽ ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച വ്യക്തിയെ മത്സ്യത്തൊഴിലാളികൾ ചേർന്ന് സഹസികമായി രക്ഷപ്പെടുത്തി.
കീരിത്തോടിന് സമീപം കടലിൽ ചാടി ആത്മഹത്യാ ചെയ്യാനുള്ള ശ്രമമാണ് മത്സ്യത്തൊഴിലാളികളായ റഫീഖിൻ്റെയും , സാജിദിന്റെയും അവസരോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. ചോമ്പാല പോലീസിൽ വിവരമറിച്ചതിനെ തുടർന്ന് പോലീസ് എത്തി മാഹി ജനറൽ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്കായി കൊണ്ടുപോയി.
അഴിയൂർ അണ്ടിക്കമ്പനി സ്വദേശി ആണെന്നും കുടുംബ വഴക്കാണ് കാരണമെന്നും പറയപ്പെടുന്നു.

Post a Comment