*മാഹി പാറക്കൽ ദേശീയപാതയോരത്തെ കെട്ടിടത്തിൽ അഗ്നിബാധ*
മാഹി:മാഹി ദേശീയ പാതയിൽ പാറക്കൽ ശ്രീ കുറുമ്പ ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്
അറഫ, നസീർ ആൻറ് കമ്പനി, ജോസ് എൻ്റർപ്രൈസസ് എന്നീ ടൈൽസ് കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.
ഇന്നലെ [ ബുധൻ] രാത്രി 11.30 ഓടെയാണ് സംഭവം.നാട്ടുക്കാർ വിവരമറിയിച്ചതിനെത്തുടർന്ന്ഓടിയെത്തിയ മാഹി അഗ്നിശമന സേനാ വിഭാഗത്തിൻ്റെ സമയോചിതമായ ഇടപെടൽ കാരണം സമീപത്തെ കടകളിലേക്ക് തീ പടരുന്നത് ഒഴിവായി.
ഈ കെട്ടിടത്തിൻ്റെ നൂറ് മീറ്റർ അകലത്തിൽ ഇരുവശത്തും രണ്ട് പെട്രോൾ പമ്പുകളാണുള്ളത്.
മറ്റു കെട്ടിടങ്ങളിലേക്ക് തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തത്തിൽ കലാശിക്കുമായിരുന്നു.
മാഹി ഫയർഫോഴ്സിൻ്റെ ഒരു യൂണിറ്റും വടകര ഫയർഫോയ്സിൻ്റെ രണ്ട് യൂണിറ്റും ചേർന്നാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം
തീ പിടുത്തത്തിൽ കെട്ടിടത്തിൻ്റെ പിൻഭാഗത്തെ ഗോഡൗൺ പൂർണ്ണമായും കത്തി നശിച്ചു.
വീഡിയോ കാണാം




Post a Comment