'*അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി കാല സ്ക്വാഡ് പ്രവർത്തനം നടത്തി :*
മാഹി:അഴിയൂരിൽ കോവിഡ് രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ രാത്രി കാല സ്‌ക്വാഡ് ഫീൽഡിൽ പ്രവർത്തിച്ചു തുടങ്ങി.
ചോമ്പാല ഹാർബർ പരിസരത്ത് കല്യാണ വീട്ടിൽ പരിശോധന നടത്തി.
ഹാർബർ പരിസരത്ത് ബീച്ചിൽ കൂട്ടംകൂടി ഇരിക്കുകയായിരുന്ന കുട്ടികൾ സ്‌ക്വഡിനെ വരുന്നത് കണ്ടു ഓടി രക്ഷപെട്ടു. കാപ്പുഴക്കൽ ബീച്ചിൽ കൂട്ടം കൂടി ഇരിക്കുകയായിരുന്ന 5 പേർക്കെതിരെ നടപടി സ്വീകരിച്ചു.
എരിക്കിൽ ചാലിൽ വീട്ടുവരാന്തത്തിൽ കൂട്ടംകൂടിയിരുന്ന ഒരുകൂട്ടം ആളുകൾ സ്ക്വാഡിനെ കണ്ടു ഓടി രക്ഷപെട്ടു. വീട്ടുകാരെ താക്കീത് ചെയിതു.
കീരിത്തോട് പ്രദേശത്ത് കൂട്ടം കൂടി ഇരിക്കുകയായിരുന്ന യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ചു.
ആസ്യ റോഡിൽ തീരദേശത്ത് കൂട്ടംകൂടി രിക്കുകയായിരുന്ന വർക്കെതിരെ നടപടി സ്വീകരിച്ചു. പൂഴിത്തലയിൽ 9 മണിക്ക് ശേഷം തുറന്നു പ്രവർത്തിച്ച കടയുടമക്കെതിരെ കേസ് എടുത്തു.
സ്‌ക്വാഡ് പ്രവർത്തനതിന് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,സെക്ടറൽ മജിസ്‌ട്രേറ്റ് ചോമ്പാല എ എസ് ഐ മനോജ് , ആർ പി റിയാസ്, സജേഷ് കുമാർ കെ യൂത്ത് വളണ്ടിയർമാരായ പി സുബി ,വിപി മർവാൻ, ആകാശ് പി കെ, ജ്യോതിഷ് ടി കെ, മുഹമ്മദ് അജ്മൽ എം കെ , മുഹമ്മദ് നിഷാദ് , ഫാസിൽ, തുടങ്ങിയവർ പങ്കെടുത്തു
Post a Comment