*മാഹി ആശുപത്രിയിൽ നിന്നും ടെസ്റ്റ് ചെയ്യുന്ന അഴിയൂർ സ്വദേശികളുടെ റിസൾറ്റുകൾ ഇനി മുതൽ അഴിയൂർ പഞ്ചായത്തിൽ ലഭ്യമാകും.*
മാഹി:അഴിയൂർ സ്വദേശികൾ മാഹി ആശുപത്രിയിൽ പോയി കോവിഡ് ടെസ്റ്റ് നടത്തുന്നെങ്കിലും റിസൾറ്റ് കൃത്യമായി പഞ്ചായത്തിൽ ലഭിക്കാത്തത് കാരണം വാർഡുകളിലെ കോവിഡ് രോഗികളുടെ എണ്ണം മനസിലാകാതെ വരികയും പ്രതിരോധ പ്രവർത്തങ്ങളിൽ പ്രയാസം ഉണ്ടാവുകയും ചെയ്തിരുന്നു.
പഞ്ചായത്ത് സെക്രട്ടറി മാഹീ ജനറൽ ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർകു കത്ത് നൽകിയതിനെ തുടർന്ന് ഇന്ന് മുതൽ മാഹീ ആശുപത്രിയിൽ നിന്ന് കോവിഡ് ടെസ്റ്റ് ചെയ്യുന്നവരുടെ മൊബൈൽ നമ്പർ അടക്കം ഉള്ള വിവരങ്ങൾ പഞ്ചായത്തു ഹെല്പ് ഡെസ്കിനു ലഭ്യമാകുമെന്നു മാഹി ജനറൽ ആശുപത്രി അധികൃതർ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു .ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളിലെ മൊബൈൽ നമ്പറിൽ വിളിച്ചു തുടർ നടപടി സ്വികരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു
Post a Comment