മാഹി: ഏപ്രിൽ26 ന് രാത്രിയിൽ
അപ്രതീക്ഷിതമായി
മദ്യഷോപ്പുകൾക്ക് ലോക്ക്
വീണു കൊണ്ട് ഉത്തരവിറങ്ങിയപ്പോൾ
മദ്യപൻമാർ
ഏപ്രിൽ 27 മുതൽ
മദ്യം കിട്ടാതെ വലഞ്ഞു.
കഴിഞ്ഞ വർഷം ഇതുപോലെ
മാഹിയിൽ അപ്രതീക്ഷിത
ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അനധികൃതമായി വലിയ വിലയിൽ മദ്യമൊഴുക്ക് ഉണ്ടായിരുന്നു .
പിന്നീട് അധികൃതരുടെ ഭാഗത്തു നിന്നും ശക്തമായി
നടപടി ഉണ്ടാവുകയും മാഹിയിലെ മുഴുവൻ ഗോഡൗണുകളും സീൽ ചെയ്തു കൊണ്ട് അനധികൃത മദ്യമൊഴുക്കിന് പൂട്ടിടുകയും ചെയ്തു.
ഈ തവണ അധികൃതരുടെ ഭാഗത്തു നിന്നും ശക്തമായ ഇടപെടൽ മൂലം അനധികൃത മദ്യവില്പനയ്ക്ക് തടയിടാൻ കഴിഞ്ഞു. കേരളത്തിലും മദ്യവില്പന ഇല്ലാത്തതിനാൽ
കോഴിക്കോട് ജില്ലയിലെയും കണ്ണൂർ ജില്ലയിലെയും പല ഭാഗങ്ങളിലിൽ നിന്നും മാഹിയിൽ മദ്യഷോപ്പുകൾ അടച്ചിരിക്കുന്നത് പോലും അറിയാതെ മാഹിയിലേക്ക് മദ്യത്തിനായി എത്തുന്നു.
കടകൾ അടച്ചാലും പുറത്ത്
"ബ്ലാക്കി"ന് മദ്യം കിട്ടുമെന്ന പ്രതീക്ഷയിൽ മാഹിയിലേക്ക്
കുടിയന്മാരുടെ ഒഴുക്ക് തുടർന്ന് കൊണ്ടേയിരിക്കുന്നു..
മദ്യഷാപ്പുകൾക്കും
"ബ്ലാക്കി"നും" പൂട്ടിട്ടത് " നേരിട്ട് ബോധ്യപ്പെട്ട് നിരാശയോടെ
മദ്യാന്വേഷികൾ
മടങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ മാഹിയിൽ.
Post a Comment