o പുഷ്പാർച്ചനയുംഅനുസ്‌മരണ യോഗവും നടത്തി*
Latest News


 

പുഷ്പാർച്ചനയുംഅനുസ്‌മരണ യോഗവും നടത്തി*


 *പുഷ്പാർച്ചനയുംഅനുസ്‌മരണ യോഗവും നടത്തി*


പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കോൺഗ്രസിന്റെ നേതാവും . മുൻ പള്ളൂർ എം. എൽ.എ. യും .  പുതുച്ചേരി നിയമസഭ ഡെപ്യൂട്ടി സ്പീക്കറും മയ്യഴി നഗരസഭയിലെ അവസാനത്തേ മേയറും ആദൃത്തേ ചെയർമാനുമായിരുന്ന വി.എൻ. പുരുഷോത്തമന്റെ ചരമവാർഷികദിനം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ ഇന്ദിരാ ഭവനിൽ വച്ച് പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു. അനുസ്മരണയോഗത്തിൽ രമേശ് പറമ്പത്ത്, കെ മോഹനൻ .കെ ഹരീന്ദ്രൻ പി.ടി.സി. ശോഭ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് ആകസ്മികമായി നന്മേ വിട്ട് പിരിഞ്ഞ മലപ്പുറം ഡി.സി.സി പ്രസിഡന്റും, നിലമ്പൂർ യു. ഡി.എഫ്.സ്ഥാനാർത്ഥിയുമായ വി.വി. പ്രകാശിന്റെ വിയോഗത്തിലും അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post