കോവിഡ് രണ്ടാം ഘട്ടം വ്യാപനം തടയാൻ നടപടി
ന്യൂമാഹി > രണ്ടാം ഘട്ട കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ന്യൂമാഹി പഞ്ചായത്ത് ഓഫീസിൽ ചേർന്ന് ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു . പഞ്ചായത്ത് പരിധിക്കുള്ളിൽ നടക്കുന്ന എല്ലാ പൊതുപരിപാടികളും സ്വകാര്യ ചടങ്ങുകളും മുൻകൂട്ടി പഞ്ചായത്ത് ഓഫീസിൽ അറിയിക്കണം . ആരാധനാലയങ്ങൾ , പൊതുസ്ഥലങ്ങൾ , വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കാതെയുള്ള പ്രവേശനം കർശനമായി നിരോധിച്ചു . അത്യാവശ്യകാര്യങ്ങൾക്കല്ലാതെ 60 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പൊതു ഇടങ്ങളിൽ സന്ദർശനം നടത്താൻ പാടില്ല .വ്യാപാര സ്ഥാപനങ്ങൾ ( ഫാർമസി , മെഡിക്കൽ സെന്ററുകൾ എന്നിവ ഒഴികെ ) , റസ്റ്റോറൻറുകൾ , കായിക വിനോദ കേന്ദ്രങ്ങൾ , ബാർബർ ഷോപ്പുകൾ എന്നിവയുടെ പ്രവർത്തന സമയം രാവിലെ ഏഴുമുതൽ രാത്രി ഒൻപതുവരെയും കണ്ടെയ്ൻമെന്റ് സോണിൽ രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയുമായി നിയന്ത്രിച്ചു . തട്ടുകടകൾ , വഴി വാണിഭങ്ങൾ എന്നിവ നിരോധിക്കും . ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വ്യാപാരികൾ , ഓട്ടോ - ടാക്സി ഡ്രൈവർമാർ എന്നിവർക്ക് കോവിഡ് പരിശോധനയും വാക്സിനേഷനും നിർബന്ധമാക്കും . യോഗത്തിൽ പഞ്ചായത്ത് അധികൃതരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാ ഹികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംബന്ധിച്ചു

Post a Comment