മാഹി സ്പിന്നിങ് മിൽ : എൻ.ടി.സി. ഉദ്യോഗസ്ഥരെ തടഞ്ഞു
മയ്യഴി > മാഹി സ്പിന്നിങ് മില്ലിലെ എൻ.ടി.സി. ഉദ്യോഗസ്ഥരെ മില്ലിലേക്ക് പ്രവേശിപ്പിക്കാതെ പുറത്തെ ഗേറ്റിൽ തൊഴിലാളികൾ തടഞ്ഞു . കോവിഡിനെ തുടർന്ന് അടച്ചിട്ട മാഹി സ്പിന്നിങ് മിൽ 17 തുറക്കുമെന്ന വകുപ്പുമന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പുണ്ടായിട്ടും തുറക്കാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ ഉദ്യോഗസ്ഥരെ തടഞ്ഞത് . മിൽ തുറക്കണമെന്നാവശ്യപ്പെട്ട് മില്ലിൽ നടക്കുന്ന അനിശ്ചിതകാല ന്റെ 225 -ാം ദിവസമായ തിങ്കളാഴ്ച രാവിലെയാണ് തൊഴിലാളികൾ മാനേജ്മെന്റിനെതിരേ രംഗത്തിറങ്ങിയത് തുറക്കുന്ന കാര്യത്തിൽ തീരുമാനമാകുന്നതു വരെ ഉദ്യോഗസ്ഥരെ മില്ലിൽ പ്രവേശിപ്പിക്കാതെ തടയുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു . പോലീസ് സ്ഥലത്തെത്തിയിരുന്നു . സംയുക്ത സമര സഹായ സമിതി ചെയർമാൻ കെ.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു . കൺവീനർ വി.വത്സരാജ് ( ഐ.എൻ.ടി.യു.സി. ) അധ്യക്ഷതവഹിച്ചു . കെ.സത്യജിത്ത് കുമാർ ( സി.ഐ.ടി.യു. ) , എം.രാജീവൻ ( ബി.എം.എസ് ) എന്നിവർ പ്രസംഗിച്ചു .

Post a Comment