o മയ്യഴിക്കാരുടെ പ്രിയപ്പെട്ട അച്ചൻ ഇനി കോഴിക്കോട്ട്
Latest News


 

മയ്യഴിക്കാരുടെ പ്രിയപ്പെട്ട അച്ചൻ ഇനി കോഴിക്കോട്ട്

 മയ്യഴിക്കാരുടെ പ്രിയപ്പെട്ട അച്ചൻ ഇനി കോഴിക്കോട്ട് 



മാഹി : മയ്യഴി സെന്റ് തെരേസാ ദേവാലയത്തിന്റേയും , നാടിന്റെയും ആത്മീയവും ഭൗതികവുമായ വളർച്ചക്ക് ഏറെ സംഭാവനകൾ ചെയ്ത ഫാദർ ഡോ : ജെറോം ചിങ്ങന്തറ മയ്യഴിയോട് വിട പറയുന്നു . മേയ് 17 ന് കോഴിക്കോട് രൂപതയുടെ ആസ്ഥാന പള്ളിയായ ദേവമാതാ കത്തീഡ്രലിൽ വികാരിയച്ചനായി അദ്ദേഹം ചുമതലയേൽക്കും . പുരോഹിതനുമപ്പുറം , മയ്യഴിയുടെ കലാ - സാംസ്ക്കാരിക - വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണിദ്ദേഹം . മേരി മാതാ കമ്മ്യൂണിറ്റി ഹാൾ മയ്യഴിയുടെ കലാ -സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രഭവ കേന്ദ്രമാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു . താൻ ചെയർമാനായ സെന്റ് തെരേസാ ഹയർ സെക്കൻഡറി സ്ക്കൂളിന് വർഷങ്ങളായി പൊതു പരീക്ഷകളിൽ നൂറുമേനി കൊയ്യാൻ ഊർജമേകിയത് വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായ ഡോ :ജെറോമാണ് . സെന്റ് തെരേസാ പു ണ്യവതിയുടെ അഞ്ഞൂറാം ജന്മ വാർഷികം ഒരു വർഷം നീണ്ട് പരിപാടികളോടെ ചരിത്ര സംഭവമാക്കി മാറ്റി . നാട്ടുത്സവമായി മാറിയ ഈ ആഘോഷ സമാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ മയ്യഴി പള്ളിയുടെ സ്മരി ണിക , ചരിത്രത്തിലേക്കുള്ള വാതിൽ തുറന്ന് വെക്കുന്ന റഫറൻസ് ഗ്രന്ഥമാണ് . തീർത്ഥാടകരുടെ എണ്ണം ഗണ്യമായി ഉയർത്താനും , നിരാലംബരായ കുടുംബങ്ങൾക്ക് വീടുവച്ച് നൽകാനും , വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങ ൾ ശക്തമാക്കാനുമായെന്ന് ഫാദർ പറഞ്ഞു . പള്ളിയോടനുബന്ധിച്ചും , അഴിയൂരിലുള്ള പള്ളി വക സ്ഥലത്തും , കൊവിഡ് കാലത്ത് 



പച്ചക്കറി തോട്ടങ്ങളും വാഴ കൃഷിയും നടത്തിവരുന്നുണ്ട് മത - ജാതി രാഷ്ട്രീയ ചിന്തകൾക്കുമപ്പുറമുള്ള മയ്യഴിക്കാരുടെ ഒരുമ , നാടിന്റെ വികസന കാര്യത്തിലും പ്രതിഫലിക്കണമെന്ന് ഫാദർ ഡോ : ജെറോം ചിങ്ങന്തറ മയ്യഴിക്കാരെ ഓർമ്മിപ്പിക്കുന്നു .

Post a Comment

Previous Post Next Post