o തലശ്ശേരിയിൽ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മെഗാ വാക്സിൻ ക്യാമ്പ്
Latest News


 

തലശ്ശേരിയിൽ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മെഗാ വാക്സിൻ ക്യാമ്പ്

 തലശ്ശേരിയിൽ   കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്   മെഗാ വാക്സിൻ ക്യാമ്പ്



തലശ്ശേരി :  കോവിഡ്   രോഗവ്യാപനം   തടയുന്നതിന്റെ  ഭാഗമായി   പൊതുജനങ്ങളുമായി  കൂടുതൽ സമ്പർക്കം പുലർത്തുന്ന   കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്  തലശ്ശേരി ഗവണ്മെന്റ് എൽ. പി സ്കൂളിൽ  മെഗാ  ആർ ടി പി സി ആർ ക്യാമ്പ്  സംഘടിപ്പിക്കാൻ  നഗരസഭാ ചെയർമാൻ  കെ. എം ജമുന റാണിയുടെ  അധ്യക്ഷതയിൽ  ചേർന്ന വ്യാപാര സംഘടന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.   കച്ചവട സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ  വൈകീട്ട്  ഏഴരക്ക് അടക്കണം.  ഹോട്ടലുകൾ  രാത്രി  ഒമ്പത് മണി വരെ  പാർസൽ സർവീസ് നടത്താം.  മുഴുവൻ  വ്യാപാര സ്ഥാപനങ്ങളും  കോവിഡ് പ്രോട്ടോകോൾ പാലിച്ചു പ്രവർത്തിക്കേണ്ടതാണ്.   മുഴുവൻ  കച്ചവട സ്ഥാപനങ്ങളെ ഉടമസ്ഥർക്കും   തെഴിലാളികൾക്കും   വാക്സിൻ ലഭിക്കുന്നതിന്  ഓൺലൈൻ രെജിസ്ട്രേഷൻ നടത്താൻ   ആവശ്യമായ  നടപടികൾ  സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.  നഗരസഭാ വൈസ് ചെയർമാൻ  വാഴയിൽ ശശി,    സെക്രട്ടറി എം സുരേഷൻ,  വ്യാപാര സംഘടന  ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post