നിയമ പോരാട്ടത്തിലേക്ക് മാഹി മേഖലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
മാഹി: ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കേണ്ട മാഹിയിലെ അർഹരായവരുടെ ലിസ്റ്റ് തടഞ്ഞുവെച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതോടൊപ്പം നിയമസഭയിലും പോരാടുമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് രമേശ് പറമ്പത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
2013 ൽ തുടക്കം കുറിച്ച ഭക്ഷ്യ സുരക്ഷാ നിയമം വഴി റേഷൻ കാർഡിൽ ഉൾപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഓരോ അംഗത്തിനും പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കുന്ന പദ്ധതി പ്രകാരം ഗ്രാമങ്ങളിൽ 75 ശതമാനവും നഗരങ്ങളിൽ 50 ശതമാനം പേരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ അർഹരാണ്.
മാഹിയിൽ ചുവപ്പ് റേഷൻ കാർഡിന്റെ ( ബി.പി.എൽ) എണ്ണം കുറഞ്ഞത് കൊണ്ട് ഇരുനൂറിൽ താഴെ കാർഡുടമകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിച്ചിരുന്നുള്ളൂ.
ഇതിന് ഒരു മാറ്റം അനിവാര്യമായതിനാൽ ഇ.വത്സരാജ് എം.എൽ.എ ആയിരുന്ന
2015 -16 കാലഘട്ടത്തിൽ സിവിൽ സപ്ലൈസ് വകുപ്പിന് വിശദമായ സർവേ നടത്തുവാൻ നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2879 റേഷൻ കാർഡ് ഉടമകൾ പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പുറമേ പുതിയ അപേക്ഷകൾ പിന്നീട് ലഭിക്കുകയും ചെയ്തു. ഇതു വഴി മാഹിയിൽ 4200 ഓളം കർഡുടമകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമായിരുന്നു.
ഗുണഭോക്താക്കളുടെ പട്ടിക തുടർ നടപടികൾക്കായി പുതുച്ചേരിയിലേക്ക് സമർപ്പിച്ചെങ്കിലും വത്സരാജിന് വേണ്ടപ്പെട്ടവരെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശ്രമിച്ചു എന്ന മുടന്തൻ ന്യായം പറഞ്ഞ് 2017ൽ എം.എൽ.എ ഡോ:വി.രാമചന്ദ്രൻ ലിസ്റ്റ് തടയുകയും റദ്ദ് ചെയ്യുവാൻ ബന്ധപ്പെട്ട വകുപ്പിൽ സമ്മർദ്ദം ചെലുത്തുകയു ചെയ്തതിനാൽ ലീസ്റ്റ് മാഹിയിലേക്ക് തിരിച്ച് അയക്കുകുകയാണുണ്ടായത്. ഇന്നും ആ ലിസ്റ്റ് മാഹി സിവിൽ സപ്ലെയ്സ് വകുപ്പിന്റെ ചുവപ്പുനാടയിൽ കുരുങ്ങിയിരിക്കയാണ്.
പുതുച്ചേരി, കാരക്കാൽ എന്നിവിടങ്ങളിൽ 60 ശതമനവും യാനത്ത് 75 ശതമാനം പേർക്കും ഈ പദ്ധതി പ്രകാരം കഴിഞ്ഞ നാലു വർഷത്തിലേറെയായി സർക്കാർ ആനുകൂല്യം ലഭിച്ചു വരികയാണ്.
ഈ പദ്ധതി പ്രകാരം മാഹിയിൽ കഴിഞ്ഞ നാലുവർഷമായി 200 ഓളം കുടുംബങ്ങൾക്കു മാത്രമേ ആനൂകൂല്യം ലഭിക്കുന്നുള്ളു.
ലീസ്റ്റ് തടഞ്ഞുവെച്ച എം.എൽ.എയും അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.എമ്മും അർഹരായവർക്ക് ഈ ആനുകൂല്യം നേടിയെടുക്കാൻ ഒന്നു ചെയ്തിട്ടില്ലായെന്ന് കോൺഗ്രസ്സ് ആരോപിച്ചു.
ഇതിനെതിരെ കോൺഗ്രസ്സ് പാർട്ടിക്കുവേണ്ടി ചെന്നൈ ഹൈ കോടതിയിൽ പൊതുതാത്പര്യ ഹരജി ഫയൽ ചെയ്യാൻ തീരുമാനിച്ചതായി അഡ്വ.എം.ഡി.തോമസ് അറിയിച്ചു.പി.ശ്യാംജിത്ത് സംബന്ധിച്ചു.
Post a Comment