**കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും*
*നാളെ മുതൽ പോലീസ് പരിശോധന കർശനമാക്കും*
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും . സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. മാസ്ക് – സാമൂഹിക അകലം ഉറപ്പാക്കൽ എന്നിവ പരിശോധിക്കാൻ നിർദ്ദേശം നൽകി. ഇതിനായി കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനത്തു നിന്നും വരുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാനും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ പോളിങ് ഏജന്റുമാർക്കും പരിശോധന നടത്തും. വാക്സിനേഷനുകളും വർധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ കോവിഡ് പോരാട്ടത്തിൽ പങ്കാളികളാക്കും. കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് നടത്തിയ കോർ- കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Post a Comment