o ഒരാഴ്ചയ്ക്കിടെ ഒരു വീട്ടിൽ മൂന്ന് കോവിഡ് മരണം
Latest News


 

ഒരാഴ്ചയ്ക്കിടെ ഒരു വീട്ടിൽ മൂന്ന് കോവിഡ് മരണം


*ഒരാഴ്ചയ്ക്കിടെ ഒരു വീട്ടിൽ മൂന്ന് കോവിഡ് മരണം


ന്യൂമാഹി: ന്യൂമാഹി ടൌണിൽ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ പുതിയ കമ്മ വീട്ടിൽ റാബിയാസിലാണ് ഒരാഴ്ചയ്ക്കിടെ മൂന്ന് മരണങ്ങൾ നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പി.കെ.വി.ആരിഫ (അപ്പു - 52) വ്യാഴാഴ്ച പുലർച്ചെയാണ് മരിച്ചത്.







ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി.ഫൗസിയയുടെ ഭർത്താവ് പുതുവാച്ചേരി ബഷീറും (ചേറ്റംകുന്ന് - 65) വ്യാഴാഴ്ച രാവിലെ  കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ മരിച്ചു. 







ആരിഫയുടെ മറ്റൊരു സഹോദരി പി.കെ.വി. ഫാസില ഒരാഴ്ച മുമ്പ് (22ന്) കോവിഡ് ബാധിച്ച് മരിച്ചിരുന്നു.




ഇവർക്ക് പുറമെ മറ്റ് രണ്ട് പേർ കൂടി ആസ്പത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ള പോസിറ്റീവായ കുടുംബാംഗങ്ങൾക്ക് കഴിഞ്ഞ ദിവസം നെഗറ്റീവായിട്ടുണ്ട്.


വടകര ആനച്ചിന്റവിട മഹമ്മൂദിന്റെയും ന്യൂമാഹിയിലെ പി.കെ.വി. റാബിയുടെയും മകളാണ് ആരിഫ. ഭർത്താവ്: ഇ.വി. മുഹമ്മദ് ഇക്‌ബാൽ (കണ്ണൂർ). 

മക്കൾ: അസീറ, ഫിദ. 

മരുമക്കൾ: അസീബ് (വടകര), റിസ്‌വാൻ (ചെന്നൈ). 

സഹോദരങ്ങൾ: അസീസ്, ഷഫീക്,  സാദിഖ്,  ഫൗസിയ,  താഹിറ, പരേതയായ ഫാസില. 

പുതുവാച്ചേരി ബഷീറിൻ്റെ

മകൾ സുമയ്യ. 

മരുമകൻ: യാസർ (ലുലു ഗ്രൂപ്പ്, ഒമാൻ)  ഇരുവരുടെയും ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്നു.


Post a Comment

Previous Post Next Post