o MAHE NEWS
Latest News


 


 *നിർത്തിയിട്ട വാഹനങ്ങൾക്ക് മേൽ നിയന്ത്രണം വിട്ട ലോറി ഇടിച്ചു*

 *ആളപായമില്ല*

മാഹി :ദേശീയ പാതയ്ക്കരികിൽ സീ സീ ബാറിന് എതിർവശം  അപർണ്ണ ജ്വല്ലറിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറിനും സ്ക്കൂട്ടറിനും മേലെയാണ് കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചത്. ഇന്ന് (ചൊവ്വ) രാവിലെ 10.15ഓടെയാണ് അപകടം.




സ്ക്കൂട്ടറിൽ വന്ന യാത്രക്കാരൻ മരുന്ന് വാങ്ങിക്കാൻ ഫാർമസിയിലേക്ക് പോയ നേരത്തായിരുന്നു അപകടം. കാറിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു.



Post a Comment

Previous Post Next Post