*മാഹിയിൽ കള്ളവോട്ട്?*
മയ്യഴി: മാഹി മണ്ഡലത്തിലെ രണ്ട് ബൂത്തിൽ കള്ളവോട്ട് ചെയ്തതായി പരാതി . ഇടയിൽ പീടിക ഗാന്ധി മെമ്മോറിയൽ ക്ലബ് 27 -ാം നമ്പർ ബൂത്തിൽ അഡ്വ . ഷെജുവിൻറയും 28- ാം നമ്പർ പന്തക്കൽ എൽ.പി. സ്കൂൾ ബൂത്തിലെ കെ . ആതിരയു ടെയും വോട്ടാണ് ചെയ്തത് .
27 -ാം നമ്പർ ബൂത്തിലെ 977 ക്രമനമ്പ റിലെ വോട്ടറാണ് ഷൈജു .
28 -ാം നമ്പർ ബൂത്തിലെ 28 -ാം ക്രമനമ്പറിലെ വോട്ടറാണ് പന്തക്കലിലെ മംഗലത്ത് മീത്തൽ ആതിര . പുതുച്ചേരിയിൽ ഒന്നാംവർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് . ഇവർ ബൂത്തിലെത്തിയപ്പോഴാണ് വോട്ട് മറ്റാരോ ചെയ്തത് ശ്രദ്ധയിൽപ്പെ ട്ടത് . ഇവരെ ടെൻഡർ വോട്ട് ചെയ്യാൻ അനുവദിച്ചു . വരണാധികാരിക്ക് വോട്ടർമാരും എൽ.ഡി.എഫ് . മാഹി നിയോജകമണ്ഡലം കമ്മിറ്റിയും പരാതി നൽകി.

Post a Comment