*ന്യൂമാഹിയിൽ പോളിങ്ങ് ഉദ്യോഗസ്ഥന് നേരെ കൈയ്യേറ്റം*
*യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു*
ന്യൂമാഹി : പുന്നോൽ മാപ്പിള എൽ.പി. സ്കൂളിലെ 132 എ ബൂത്തിൽ യുവാവ് വി രലിൽ പതിക്കേണ്ട മഷി ഉദ്യോഗസ്ഥൻ്റെ ദേഹത്തേക്ക് തട്ടിത്തെറിപ്പിക്കുകയും കൈയേറ്റം നടത്തുകയും ചെയ്തതായി പരാതി . വൈകിട്ട് ആറോടെയാണ് സംഭവം . ഒരു സ്ത്രീയെ എൽ.ഡി. എഫ് . പ്രവർത്തകൻ ഓപ്പൺ വോട്ട് ചെയ്യാൻ ബൂത്തിലെത്തിച്ചിരുന്നു . വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫീസർ അനുവദിച്ചു . ഇതിനിടെയാണ് യുവാവ് ബൂത്തിലെത്തി ബഹളം തുടങ്ങിയത് . സ്ത്രീയുടെ മകനോ ബന്ധുവോ അല്ല ഓപ്പൺവോട്ട് ചെയ്യുന്നതെന്നും വോട്ടു ചെയ്യുന്നത് തടയ ണമെന്നുമായിരുന്നു യുവാവിൻ്റെ ആവശ്യം . മകനും ബന്ധുവുമല്ലെങ്കിലും വോട്ടറുടെ അനുമതിയോടെ വോട്ട് ചെയ്യാൻ തടസ്സമില്ലെന്ന് പ്രിസൈഡിങ് ഓഫീസർ മറുപടി നൽകി . ഇതോടെയാണ് യുവാവ് പോളിങ് ഉദ്യോഗസ്ഥൻ്റെ മുന്നിലെ വിരലടയാളം പതിക്കേണ്ട മഷി തട്ടിത്തെറിപ്പിച്ചത് . അത് മുഴുവൻ ഉദ്യോഗസ്ഥൻ്റെ വസ്ത്രത്തിലും ദേഹത്തും തെറിച്ചു . ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും കൈയേറ്റം ചെയ്തു . യുവാവിനെ ന്യൂമാഹി പോലീസ് കസ്റ്റ ഡിയിലെടുത്തു .

Post a Comment