*നിര്യാതനായി*
പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ സമീപമുള്ള പുതിയ റോഡിൽ "അബ്ദുല്ലാസ്" ൽ താമസിക്കുന്ന ശങ്കരൻ കണ്ടി എസ്. കെ ഹുസൈൻ (72) നിര്യാതനായി.
പ്രവാസ ജീവിത കാലത്ത് ദുബായ് പെരിങ്ങാടി മുസ്ലിം അസോസിയേഷൻ സംഘാടകൻ, ദുബായ് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ ഹാജിയാർ കണ്ടി അബ്ദുള്ള മുസലിയാർ - ശങ്കരൻ കണ്ടി അയിഷോമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: ചീരായിൽ താഹിറ (സൈതാർ പള്ളി, തലശ്ശേരി).
മക്കൾ: നുസ്റത്ത് (ഖത്തർ), നുവൈസ് (ദുബായ്), നാദിയ (മുട്ടിൽ, വയനാട്).
മരുമക്കൾ: ഫസൽ വാഴയിൽ തലശ്ശേരി (ഖത്തർ), ഉമ്മു ഫാസിയ (പെരിങ്ങാടി),
ഉപ്പലത്ത് ഫാറൂഖ് പെരിങ്ങാടി (മുട്ടിൽ, വയനാട്).
സഹോദരങ്ങൾ: എസ്. കെ. മഹമ്മൂദ്, എസ്. കെ ബീഫാത്തു, എസ്. കെ. മാഞ്ഞു, പരേതരായ എസ്. കെ. മുഹമ്മദ്, എസ്. കെ. അഹമ്മദ്,
എസ് കെ നഫീസ.
ഖബറടക്കം: ഇന്നലെ തിങ്കളാഴ്ച (26/04/2021) രാത്രി പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു

Post a Comment