*പോലീസുകാരൻ്റെ പേരിൽ എഫ് ബി വ്യാജ അക്കൗണ്ട് എടുത്ത് പണം തട്ടാൻ ശ്രമം*
മാഹി: പോണ്ടിച്ചേരിയിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരൻ്റെ പ്രൊഫൈൽ പിക്ചറും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് തുറന്ന് സുഹൃത്തുക്കൾക്ക് റിക്വസ്റ്റ് അയച്ച ശേഷം ഇൻ ബോക്സിൽ വന്ന് പണം ആവശ്യപ്പെടുന്നതായി പരാതി.
ഇത്തരത്തിൽ നിരവധി പേരോടാണ് പണം ആവശ്യപ്പെട്ടത്.
ഭാര്യ ആശുപത്രിയിൽ അഡ്മിറ്റാണെന്നും അത്യാവശ്യമായി കുറച്ച് പണമയക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
പതിനായിരത്തിന് താഴെയുള്ള തുകയാണ് ആവശ്യപ്പെടുന്നത്.രണ്ടു ദിവസത്തിനുള്ളിൽ തിരികെ തരാമെന്നും പറയുന്നുണ്ട്.
സംശയം തോന്നിയവർ പോലീസുകാരനെ നേരിട്ട് വിളിച്ചപ്പൊയാണ് തട്ടിപ്പാണെന്ന് മനസിലായത്.
സമാനമായ രീതിയിൽ യാനത്തേക്ക് സ്ഥലം മാറിപ്പോയ മാഹിയിലെ എ എസ് ഐ യുടെ പേരിലും എഫ് ബി വ്യാജ അക്കൗണ്ട് എടുത്ത് തട്ടിപ്പിന് ശ്രമിച്ചിട്ടുണ്ട്.
വടകരയിൽ വ്യാജ എ ടി എം കാർഡുപയോഗിച്ച് പണം തട്ടിയെടുത്ത രണ്ടു പേരെ കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ് ചെയ്തത്
ഇത്തരക്കാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്

Post a Comment