മയ്യഴി : മാഹി മണ്ഡലത്തിൽ ഒരു രാഷ്ട്രീയമുന്നണിക്കും പിന്തുണ നൽകില്ലെന്ന് നായർ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് അഡ്വ . ടി.സി. വത്സരാജൻ അറിയിച്ചു . മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സംവരണം നടപ്പിലാക്കാൻ നിയമനിർമാണം ആവശ്യപ്പെട്ടെങ്കിലും നടപ്പിലാക്കാത്ത സർക്കാറിനെതിരെയും എം.എൽ.എ.ക്കെതിരെയും യോഗത്തിൽ പങ്കെടുത്തവർ അതൃപ്തി രേഖപ്പെടുത്തി . മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പത്ത് ശതമാനം സംവരണം പാവപ്പെട്ട സമുദായ അംഗങ്ങൾക്ക് നൽകാതെ മറ്റ് ന്യൂനപക്ഷങ്ങൾക്ക് മറിച്ചുനൽകുന്ന സർക്കാർ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി .
ആർക്കും പിന്തുണയില്ല*
MAHE NEWS
0

Post a Comment