o മുക്കാളി പട്ട്യാട്ട് റെയിൽവെ അണ്ടർ ബ്രിഡ്ജ് പുതുക്കി പണിയണം
Latest News


 

മുക്കാളി പട്ട്യാട്ട് റെയിൽവെ അണ്ടർ ബ്രിഡ്ജ് പുതുക്കി പണിയണം

 *മുക്കാളി പട്ട്യാട്ട് റെയിൽവെ അണ്ടർ ബ്രിഡ്ജ് പുതുക്കി പണിയണം*



മുക്കാളി പട്ട്യാട്ട് അണ്ടർബ്രിഡ്ജിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് അഴിയൂർ, ഒഞ്ചിയം, ഏറാമല ഗ്രാമപഞ്ചായത്തുകളിലെ ബിജെപി  പ്രവർത്തകരുടെ നേതൃത്വത്തിൽ മുക്കാളി വ്യാപാരി ഭവനിൽ യോഗം ചേർന്നു. മുക്കാളി   ഓർക്കാട്ടേരി ടൗണുകളെ ബന്ധിപ്പിക്കുന്ന പട്ട്യാട്ട് റെയിൽവെ അണ്ടർബ്രിഡ്ജ് റോഡിൽ എല്ലാ മഴക്കാലത്തും വെള്ളക്കെട്ടാണ്. പരിചയമില്ലാത്ത വാഹനങ്ങൾ  വെള്ളക്കെട്ടിന്റെ ആഴം മനസ്സിലാകാതെ  വണ്ടി കേടായി അണ്ടർബ്രിഡ്ജിൽ കുടുങ്ങിപ്പോകുന്ന സംഭവങ്ങൾ നിരവധിയാണ്. വെള്ളക്കെട്ട് കാരണം അഴിയൂർ, ഒഞ്ചിയം, ഏറാമല ഗ്രാമ പഞ്ചായത്തുകളിലെ പ്രദേശവാസികൾക്ക് മറ്റ് റോഡുകളെ ആശ്രയിക്കേണ്ടി വരുന്നതിലൂടെ ഏറെ യാത്രാ ക്ലേശം നേരിടുന്നു. വർഷങ്ങളായുള്ള ഈ യാത്രാ ക്ലേശം ശാശ്വതമായി പരിഹരിക്കുന്നതിനാണ്  യോഗം ചേർന്നത്. റെയിൽവെ മേൽപ്പാലം ഉയർത്തി പുതുക്കി പണിതാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ എന്ന് യോഗം ഐകകണ്ഠേന അഭിപ്രായപ്പെട്ടു. ആയതിന് ബഹു: വടകര എംപി, എം.എൽ.എ, അഴിയൂർ, ഒഞ്ചിയം, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാർ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിക്കുന്നതിനും ബഹു: റെയിൽവെ മിനിസ്റ്റ്ർക്ക് നിവേദനം തയ്യാറാക്കി നൽകുന്നതിനും യോഗം തീരുമാനിച്ചു. ഇതുകൂടാതെ ചെറിയാണ്ടി തോട് പുനർനിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


യോഗത്തിൽ  കെ.കെ ഉദയ കുമാർ സ്വാഗതം ആശംസിച്ചു.  അഴിയൂർ ഗ്രാമപഞ്ചായത്ത് 16-ാം  വാർഡ് മെമ്പർ ശ്രീകല. വി. എൻ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം കെ. പി. ജയകുമാർ, ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി പി.കെ പ്രീത, പി.കെ പ്രകാശൻ, ബിജെപി ഒഞ്ചിയം മണ്ഡലം ജന:സെക്രട്ടറി അനിൽ കുമാർ. വി. പി, കേരള എൻ.ജി.ഒ സംഘ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. രാജേഷ് കുമാർ, യുവമോർച്ച ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് അക്ഷയ് കൃഷ്ണ,  ദിനേശൻ പ്യാർ. ശശീന്ദ്രൻ പി. കെ എന്നിവർ സംസാരിച്ചു. ശ്രീലേഷ് കെ. ടി. കെ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post