o ലോകകപ്പ് ആരവത്തിൽ മുഴുകി എക്സൽ പബ്ലിക് സ്കൂൾ*
Latest News


 

ലോകകപ്പ് ആരവത്തിൽ മുഴുകി എക്സൽ പബ്ലിക് സ്കൂൾ*

 *ലോകകപ്പ് ആരവത്തിൽ മുഴുകി എക്സൽ പബ്ലിക് സ്കൂൾ*



ലോകകപ്പ് ഫുട്ബോളിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കായികബോധവും ലോകകപ്പ് മത്സരങ്ങളോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് നിർവഹിച്ചു. കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കായികമൂല്യങ്ങൾ ജീവിതത്തിൽ പകർന്നുനൽകുന്ന സന്ദേശങ്ങളെക്കുറിച്ചും അവർ വിദ്യാർത്ഥികളോട് സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികൾ ലോകകപ്പ്  ടീമുകൾക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്ലക്കാർഡുകളും ബാനറുകളും പരിപാടിക്ക് വർണാഭമായ അന്തരീക്ഷം സമ്മാനിച്ചു.

കുട്ടികൾക്കായി ക്വിസ് മത്സരം, ഗോൾ കിക്ക് മത്സരം ഐറോബിക് തുടങ്ങിയവ സംഘടിപ്പിച്ചു വിദ്യാർത്ഥികളും അധ്യാപകരും ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു.

ലോകകപ്പിന്റെ ആവേശം സ്കൂൾ ക്യാമ്പസിലാകെ പകർന്ന ഈ പരിപാടി വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.

Post a Comment

Previous Post Next Post