*അഴിയൂരിൽ കോവിഡ് രോഗികൾ വർദ്ധിക്കുന്നു നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചായത്ത്.*
അഴിയൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ്-19 രണ്ടാം തരംഗത്തിൽ 112 കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ അടിയന്തര പഞ്ചായത്ത് ആർ.ആർ.ടി യോഗം ചേർന്ന് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനെ സഹായിക്കുന്നതിന് വേണ്ടി വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത ആർ.ആർ.ടി അംഗങ്ങൾക്ക് പരിശീലനം നൽകി. വാർഡ് തലത്തിൽ 10 സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാസ്‌ക്ക് മസ്റ്റാണ് ക്യാമ്പയിൻ വാർഡ് തലത്തിൽ സംഘടിപ്പിക്കുന്നതാണ്. എഫ്.എൽ.ടി.സി ബനാത്ത് മദ്രസയിൽ ആരംഭിക്കുന്നതാണ്. പഞ്ചായത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ കോവിഡ് ലക്ഷണം ഉള്ളവർ വന്നാൽ അവരുടെ വിവരങ്ങൾ എഫ്.എച്ച്.സിയെ അറിയിക്കേണ്ടതാണ്. പഞ്ചായത്തിന് അകത്തു നടക്കുന്ന മുഴുവൻ പരിപാടികളും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. കടകൾ രാത്രി 9 മണി വരെയും ഞായറാഴ്ചകളിൽ അവശ്യ സർവീസുള്ള കടകൾ മാത്രം രാത്രി 7 മണി വരെയും, എല്ലാ ബാങ്കുകളും രണ്ടു മണി വരെ മാത്രമാണ് പ്രവർത്തിക്ക്കാൻ പാടുള്ളു .കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ കടകൾ രണ്ടുദിവസത്തേക്ക് ഉടൻ അടപിക്കുന്നതാണ്. ഇതിനായി വ്യപാരി പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുന്നതാണ് . ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക അവബൊധനം നടത്തുന്നതാണ്. ആന്റിജൻ ടെസ്റ്റ് വർദ്ധിപ്പിക്കുവാൻ യോഗം ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. രാത്രികാല കർഫ്യൂ ഉള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് എതിരെയും, പരിപാടികൾ ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് എതിരെയും കേസ് എടുക്കുന്നതാണ്. വാർഡുകളിൽ രാത്രികാല അടിയന്തര സാഹചര്യത്തിന് ഒരു വാഹനത്തിന് പാസ് നൽകുന്നതാണ്. വാർഡുകളിൽ ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്യുന്നതാണ്. ടെസ്റ്റ് റിസൾട്ട് വേഗത്തിൽ ലഭ്യമാക്കുവാൻ നടപടികൾ സ്വീകരിക്കുന്നതാണ്. പോസിറ്റീവ് രോഗികൾക്ക് സഞ്ചരിക്കുവാനുള്ള വാഹനസൗകര്യം വാടകക്ക് ഏർപ്പാടാക്കുന്നതാണ്. ഇത് സംബന്ധിച്ച ലഗു ലേക തയ്യാറാക്കി വീടുകളിൽ എത്തിക്കുന്നതാണ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫീസർ ഡോക്ടർ അബ്ദുൾ നസീർ, ചോമ്പാൽ എസ്ഐ വിശ്വനാഥൻ നമ്പ്യാർ, സെക്ടറൽ ഓഫീസർമാരായ കെ.പി.സുഷമ, കെ.ഷിംന, വില്ലേജ് ഓഫീസർ കെ പ്രമോദ്, ഹെൽത്ത് ഇൻസ്പെക്ടർ എൻ
ടി.പ്രദീപൻ വാർഡിൽ നിന്ന് തെരഞ്ഞെടുത്ത ആർ.ആർ.ടി അംഗങ്ങൾ എന്നിവർ സംസാരിച്ചു.
*ജില്ലയില്‍ 2645 പേര്‍ക്ക് കോവിഡ്,
788 പേര്‍ രോഗമുക്തരായി*
* ടി.പി.ആര്‍ 21.05 ശതമാനം
21/04/2021
ജില്ലയില്‍ ബുധനാഴ്ച 2645 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. 788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്. വിദേശത്ത് നിന്ന് എത്തിയവരില്‍ ആരും പോസിറ്റീവില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഒരാള്‍ പോസിറ്റീവ് ആയി. 52 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 2592. ബുധനാഴ്ച പുതുതായി വന്ന 3365 പേര്‍ ഉള്‍പ്പെടെ 37,828 പേര്‍ നിരീക്ഷണത്തിലുണ്ട്. 13,176 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു.
**വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 0
** ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 1
കോഴിക്കോട് - 1
**ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 52
കോഴിക്കോട് - 17
ചക്കിട്ടപ്പാറ - 4
ചങ്ങരോത്ത് - 1
ഫറോക്ക് - 2
കടലുണ്‍ണ്ടി - 5
കാരശ്ശേരി - 1
കിഴക്കോത്ത് - 1
കൂരാച്ചുണ്ട് - 1
കുന്ദമംഗലം - 1
കുരുവട്ടൂര്‍ - 1
മടവൂര്‍ - 2
മേപ്പയ്യൂര്‍ - 2
മുക്കം - 1
ഒളവണ്ണ - 1
ഓമശ്ശേരി - 1
പയ്യോളി - 6
പെരുമണ്ണ - 2
തിരുവള്ളൂര്‍ - 1
വടകര - 2
**സമ്പര്‍ക്കം വഴി, കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 709
(കൊമ്മേരി , കുതിരവട്ടം, വെസ്റ്റ്ഹില്‍, , തിരുവണ്ണൂര്‍, കാരപ്പറമ്പ്, ,
ചാലപ്പുറം, മീഞ്ചന്ത, നല്ലളം, അരക്കിണര്‍, എസ്.എം., സ്ട്രീറ്റ് ,
പൊക്കുന്ന്, വരക്കല്‍, മേത്തോട്ടുതാഴം, കുണ്ടുങ്ങല്‍ കല്ലായ്,
മലാപ്പറമ്പ്, നടക്കാവ്, ചെലവൂര്‍, വെള്ളിമാട്കുന്ന്, മേരിക്കുന്ന്,
ചേവായൂര്‍, ഈസ്റ്റ്ഹില്‍, പൂവാട്ടുപറമ്പ്, മാങ്കാവ്, പയ്യാനക്കല്‍,
വേങ്ങേരി, എരഞ്ഞിക്കല്‍, എടക്കാട്, കുണ്ടുപറമ്പ്, മെഡിക്കല്‍ കോളേജ്,
കോട്ടൂളി, നെല്ലിക്കോട്, ഗോവിന്ദപുരം, കൊളത്തറ, പൊറ്റമ്മല്‍,
കരുവിശ്ശേരി, തൊണ്ടയാട്, സിവില്‍സ്റ്റേഷന്‍, ചേവരമ്പലം, ഉമ്മളത്തൂര്‍,
വട്ടക്കിണര്‍, കോട്ടപ്പറമ്പ്, അശോകപുരം, പുതിയങ്ങാടി, എലത്തൂര്‍, ,
പുതിയപാലം, പാവങ്ങാട്, ജാഫര്‍ഖാന്‍ കോളനി, മൊകവൂര്‍, നടുവട്ടം,
ചാലപ്പുറം, പന്തീരാങ്കാവ്, വെള്ളയില്‍, കുറ്റിച്ചിറ, കിണാശ്ശേരി,
കുറ്റിയില്‍താഴം, കോവൂര്‍, കാമ്പുറം)
അരിക്കുളം - 37
അത്തോളി - 34
ആയഞ്ചേരി - 11
അഴിയൂര്‍ - 17
ബാലുശ്ശേരി - 17
ചക്കിട്ടപ്പാറ - 6
ചങ്ങരോത്ത് - 37
ചേളന്നൂര്‍ - 37
ചേമഞ്ചേരി - 17
ചെങ്ങോട്ട്കാവ് - 44
ചെറുവണ്ണൂര്‍ - 19
ചോറോട് - 48
എടച്ചേരി - 16
ഏറാമല - 67
ഫറോക്ക് - 38
കടലുണ്‍ണ്ടി - 33
കക്കോടി - 46
കാരശ്ശേരി - 17
കാക്കൂര്‍ - 18
കട്ടിപ്പാറ - 7
കാവിലുംപാറ - 6
കായക്കൊടി - 7
കായണ്ണ - 10
കീഴരിയൂര്‍ - 40
കിഴക്കോത്ത് - 44
കോടഞ്ചേരി - 20
കൊടിയത്തൂര്‍ - 14
കൊടുവള്ളി - 54
കൊയിലാണ്ടണ്‍ി - 54
കൂരാച്ചുണ്ട് - 21
കൂത്താളി - 6
കോട്ടൂര്‍ - 13
കുന്ദമംഗലം - 84
കുന്നുമ്മല്‍ - 5
കുരുവട്ടൂര്‍ - 19
കുറ്റ്യാടി - 16
മടവൂര്‍ - 39
മണിയൂര്‍ - 13
മരുതോങ്കര - 20
മാവൂര്‍ - 6
മേപ്പയ്യൂര്‍ - 10
മൂടാടി - 27
മുക്കം - 64
നാദാപുരം - 8
നടുവണ്ണൂര്‍ - 35
നന്‍മണ്ട - 8
നരിക്കുനി - 27
നൊച്ചാട് - 19
ഒളവണ്ണ - 76
ഓമശ്ശേരി - 30
ഒഞ്ചിയം - 80
പയ്യോളി - 22
പനങ്ങാട് - 5
പേരാമ്പ്ര - 32
പെരുമണ്ണ - 55
പെരുവയല്‍ - 10
പുറമേരി - 5
പുതുപ്പാടി - 11
രാമനാട്ടുകര - 23
തലക്കുളത്തൂര്‍ - 9
താമരശ്ശേരി - 19
തിക്കോടി - 17
തിരുവള്ളൂര്‍ - 24
തിരുവമ്പാടി - 15
തൂണേരി - 8
ഉള്ളിയേരി - 9
ഉണ്ണികുളം - 12
വടകര - 68
വളയം - 11
വാണിമേല്‍ - 13
വേളം - 18
വില്യാപ്പള്ളി - 16
**കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 2
ഉണ്ണികുളം - 2
**സ്ഥിതി വിവരം ചുരുക്കത്തില്‍
*രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 18,153
* കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 250
** ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
* കോഴിക്കോട് മെഡിക്കല്‍ കോളേജ് - 234
* ഗവ. ജനറല്‍ ആശുപത്രി - 183
*ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി - 157
* ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി - 118
* സി.എഫ്.എല്‍ടി.സി-1 സുമംഗലി - 74
* സി.എഫ്.എല്‍ടി.സി-2 അലങ്കാര്‍ - 0
* മിംസ് - 124
* ബി.എം.എച്ച് - 99
* കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 36
* ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ - 4
* ഫാത്തിമ ഹോസ്പിറ്റല്‍ - 2
* ഇഖ്ര ഹോസ്പിറ്റല്‍ - 85
* കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്- 68
* ഇഖ്ര മെയിന്‍ - 22
* മലബാര്‍ ഹോസ്പിറ്റല്‍ - 3
* മൈത്ര ഹോസ്പിറ്റല്‍ - 28
* മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ - 1
* എം.എം.സി നഴ്സിംഗ് ഹോസ്പിറ്റല്‍ - 130
* എം. വി. ആര്‍. കാന്‍സര്‍ സെന്റര്‍ - 2
* നിര്‍മ്മല ഹോസ്പിറ്റല്‍ - 15
* പി.വി.എസ് ഹോസ്പിറ്റല്‍ - 0
* സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ - 10
* കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ വടകര - 13
* നാഷണല്‍ ഹോസ്പിറ്റല്‍ - 0
* മിംസ് എഫ്.എല്‍.ടി.സി - 0
* വീടുകളില്‍ ചികിത്സയിലുളളവര്‍ - 14291
** മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -59

Post a Comment