o പള്ളൂരും മങ്ങാടും പരിസരവും വെള്ളപ്പൊക്ക ഭീഷണിയിൽ
Latest News


 

പള്ളൂരും മങ്ങാടും പരിസരവും വെള്ളപ്പൊക്ക ഭീഷണിയിൽ

 പള്ളൂരും മങ്ങാടും പരിസരവും വെള്ളപ്പൊക്ക ഭീഷണിയിൽ



ന്യൂമാഹി: കഴിഞ്ഞ മൂന്ന് വർഷമായി ബാധിച്ച വെള്ളപ്പൊക്കഭീഷണിയുടെ പശ്ചാത്തലത്തിൽ പൊതുവെ ആശങ്കയിൽ കഴിയുന്ന ജനങ്ങളെ കൂടുതൽ ആശങ്കയിലാഴ്ത്തുന്ന അവസ്ഥയാണ് ന്യൂമാഹി പഞ്ചായത്തിലെ മങ്ങാട് പ്രദേശവും പരിസരവും അഭിമുഖീകരിക്കുന്നത്. ഇതിനോടു ചേർന്ന് നിൽക്കുന്ന ഈസ്റ്റ് പള്ളൂർ പ്രദേശവും പരിസരവും വെള്ളക്കെട്ട് ഭീഷണിയിൽ തന്നെ. തലശ്ശേരി-മാഹി ബൈപ്പാസ് കടന്ന് പോകുന്നതിനിരുവശവുമുള്ള തോടുകളും നീർച്ചാലുകളും മണ്ണ് നിറഞ്ഞ് പലയിടങ്ങളിലും ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. കഴിഞ്ഞ രണ്ട് മഴക്കാലത്തും പ്രദേശത്ത് വെള്ളം ഉയർന്ന് ഒട്ടേറെ വീടുകൾക്ക് ഭീഷണിയായിരുന്നു. 



പഞ്ചായത്തിലെ ഒരു പ്രധാന നീർത്തടപ്രദേശമായ മങ്ങാട് തോട് കവിയൂർ റോഡിന് തെക്കുവശം പടിക്കൽ കൂലോത്തിൻ്റെ മുൻവശമടക്കം ഉദ്ദേശം 150 മീറ്റർ നീളത്തിൽ തോട് അപ്രത്യക്ഷമായിരിക്കുന്നു. മയ്യഴിപ്പുഴസംരക്ഷണ സമിതി പ്രവർത്തകരുടെ പരിശോധനയിലാണ് ഒഴുക്കിൻ്റെ തുടർച്ച നഷ്ടപ്പെട്ടതായി കണ്ടെത്തിയതെന്ന് പുഴ സംരക്ഷണ സമിതി ചെയർമാർ വിജയൻ കയനാടത്ത് വ്യക്തമാക്കി. പ്രസ്തുതതോട് നവീകരണത്തിന് കണ്ണൂർ ജില്ലാപഞ്ചായത്ത് നാല് ലക്ഷത്തോളം രൂപ ചിലവഴിച്ചിട്ട് അധികമായില്ല. മാഹിയുടെ ഭാഗമായ പള്ളൂർവയൽ, ന്യൂമാഹിയിലെ മാങ്ങോട്ട് വയൽ, മാങ്ങാട് വയൽ എന്നീ പ്രദേശങ്ങളിലെ ശക്തമായ വർഷകാല ജല പ്രവാഹം മാഹിപ്പുഴയിലെത്തുന്നത് ഈ തോടിലൂടെയാണ്. ഈ തോടിൻ്റെ വൃഷ്ഠിപ്രദേശങ്ങളിൽ പെരുമുണ്ടേരി, കല്ലാമല എന്നീ ചെറുകുന്നുകളും പെടുന്നുണ്ട്. വെള്ളം ഒഴുകി പോകാനുള്ളള വഴികളെല്ലാം അടഞ്ഞതിനാൽ ഇത്രയും ജലം ഈ പ്രദേശത്തേ ജനങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കുമെന്നും വിജയൻ കയനാടത്ത് ചൂണ്ടിക്കാട്ടി. ബൈപാസ് പാലത്തിൻ്റെ അനുബന്ധറോഡിൽ ഒരു കോൺക്രീറ്റ് ഓവ് പണിതിട്ടുണ്ടെങ്കിലും അതിലെ ഒഴുക്കിൻ്റെ ദിശ നിർണ്ണയിച്ചത് എങ്ങോട്ടെന്ന് വൃക്തമല്ല. തോടിൻ്റെ രണ്ടുവശങ്ങളും തുടർച്ച നഷ്ടപ്പെട്ട് വെള്ളക്കെട്ടിന്ന് സാധ്യതയുണ്ടാാക്കുന്ന അവസ്ഥയാണു്. അതിനാൽ ഇരുവശങ്ങളും ഒരുപോലെ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവിടെ ശാസ്ത്രീയമായി വെള്ളളമൊഴുകിപ്പോകാാനുള്ളള സംവിധാനം മഴക്ക് മുമ്പേ തയാറാവണമെങ്കിൽ നിലവിലുള്ള അവസ്ഥക്ക് കാരണമായ ഭൗതിക ഇടപെടൽ നടത്തിയവരെ കണ്ടെത്തുകയും അവരുടെ ഉത്തരവാദിത്തത്തിൽതന്നെ തുടർ നടപടികൾ ഉണ്ടാവുകയുംം വേണം. കഴിഞ്ഞ വർഷകാലത്ത് റവന്യുഅധികൃതർ ഇടപെട്ട്  പ്രവൃത്തികൾ നടത്തിയിരുന്നു. പ്രാദേശിക ഭരണനേതൃത്വവും ഹൈവേ അധികൃതരും പൊതുമരാമത്തുവകുപ്പും ചേർന്ന് അടിയന്തരമായി ഒരു പദ്ധതി തയ്യാറാക്കണം. നീർത്തടങ്ങളെ അവഗണിച്ചു ചില സ്ഥലമുടമകളും ഔദ്യോഗിക സംവിധാനവും നടത്തിയ തെറ്റായ ഇടപെടൽ സൃഷ്ടിച്ച പ്രശ്നമാണിവിടെ ഈ അവസ്ഥക്ക് കാരണമായത്. 


പുഴയിലേക്കുള്ള തോടിൻ്റെ മൂടിപ്പോയ ഭാഗം പുതിയ തോട്കീറി മഴക്ക് മുമ്പ് പുന:സ്ഥാപിച്ചില്ലെങ്കിൽ ഒട്ടേറെ കുടുബങ്ങളെ മാറ്റിതാമസിപ്പിക്കേണ്ടി വരും. പഞ്ചായത്തും ഹൈവേ അതോറിറ്റിയുംചേർന്ന് പ്രശ്നപരിഹാരത്തെക്കുറിച്ചാലോചിച്ച് ഉടൻ തീരുമാനമെടുക്കണം.

പരിഹാരം അമാന്തിച്ചാൽ കൂടുതൽ വിപത്തുകളിലേക്കാണ് നമ്മളെത്തുക. 


പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയ്തു, സിക്രട്ടറി ഷീജാമണി, വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ, പഞ്ചാായത്ത് അംഗം മഗേഷ് മാണിക്കോത്ത്, വില്ലേജ് ഓഫീസർ ഇ.ആർ. ജയന്തി, മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകരായ വിജയൻ കയനാടത്ത്, ലിബാസ് മങ്ങാട് എന്നിവരാണ് മങ്ങാട് ബൈപ്പാസ്  റോഡിനിരുവശവുമുള്ള പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.


Post a Comment

Previous Post Next Post