o നോക്കുകുത്തിയായ് അഴിയൂർ ചെക്ക് പോസ്റ്റ്
Latest News


 

നോക്കുകുത്തിയായ് അഴിയൂർ ചെക്ക് പോസ്റ്റ്

 നോക്കുകുത്തിയായ് അഴിയൂർ ചെക്ക് പോസ്റ്റ് 



മാഹി -കണ്ണൂർ - കോഴിക്കോട് ദേശീയപാതയിലെ അഴിയൂർ എക്സയിസ്'  ചെക്ക് പോസ്റ്റ് ആണ്   നോക്കുകുത്തിയാവുന്നത്   നേരത്തേ

ദേശീയപാതഅഴിയൂർ പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിച്ച ഓഫീസ്

  ഓവർ   ബ്രിഡ്ജ്  റോ ഡ് പണിയെ തുടർന്ന് ചോമ്പാൽ ബ്ലോക്ക് ഓഫീസിന് സമീപത്തേക്ക് മാറ്റിയത്. ഒരു വർഷത്തിലധികമായി ഇവിടെ പ്രവർത്തിക്കുന്ന ചെക്ക്പോസ്റ്റിൽ കുടുങ്ങുന്നത് റോഡിനെക്കുറിച്ച് അറിയാത്തവർ മാത്രം .ഇത് വഴി എക്സയിസ് ജീവനക്കാരുടെ കണ്ണിൽ പെടാതെ വാഹനം കേരളത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഇപ്പോൾ മദ്യക്കടത്ത് കാർക്ക് എളുപ്പം ഇവരുടെ കണ്ണിൽ പെടാതെ കേരളത്തിലേക്ക് മദ്യം കടത്താനുള്ള സൗകര്യം വർദ്ധിച്ചിരിക്കയാണ് .പഴയ ദേശീയപാതയിലൂടെയും ചെക്ക് പോസ്റ്റ് ഒഴിവാക്കി കുഞ്ഞിപ്പള്ളിക്ക് മുമ്പിലൂടെ കുന്നുമ്മക്കര - ഓർക്കാട്ടേരി റോഡ് വഴി കടത്തു വാഹനങ്ങൾക്ക് സൗകര്യമായി കോഴിക്കോട് ജില്ലയിലെ ഏത് ഭാഗങ്ങളിലുമെത്താം. കേരളത്തെ അപേക്ഷിച്ച് മാഹിയിൽ മദ്യത്തിന്ന് ഇപ്പോൾ ഏറെ വിലക്കുറവുണ്ട്. മാസങ്ങളായി നിലവിലുണ്ടായിരുന്ന കൊ വിഡ് ടാക്സ് മാർച്ച് 31ന്ന് ശേഷം പിൻവലിച്ചത് കാരണം മാഹിയിൽ നിന്നും മദ്യക്കടത്ത് തക്യതിയായി നടക്കുകയാണ്‌ .താത്ക്കാലികമായി ഉണ്ടാക്കിയ ഷെഡിലാണ് ഈ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നത് തകരഷീറ്റ് ഇട്ട ഈ ഷെഡിലെ എ.സി. കേടായത് കാരണം പകൽ സമയങ്ങളിൽ പോലും ഇവിടെ ഇരിക്കാൻ  കഴിയില്ല.ഈ കൊവിഡ് പശ്ചാത്തലത്തിൽ ജീവനക്കാർക്ക് ഇവിടെ പ്രാഥമിക കർമ്മങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ഇവിടെയില്ല തൊട്ടടുത്ത ബ്ലോക്ക് ഓഫീസിനെയാണ് ഇവർ ആശ്രയിക്കുന്നത്. ചെക്ക് പോസ്റ്റിൽ ഇൻസ്പക്ടർ, അസിസ്റ്റൻ്റ് ഇൻസ് സ്പക്ടർ തസ്തിക ഒഴിഞ്ഞിട്ട് ഒരു വർഷത്തിലേറെയായി 6 പേരാണ് ഇവിടെ രാപ്പകൽ ഡ്യൂട്ടിയിലുള്ളത് .സ്പഷൽ ഡ്യൂട്ടിക്ക് വരുന്നവർ വേറെ . നിർത്താതെ പോകുന്ന വാഹനങ്ങളെ പിൻതുടർന്ന് പിടിക്കാൻ കൃത്യ സമയത്ത് സ്റ്റാർട്ടാകാത്ത ഒരു പഴഞ്ചൻ ജീപ്പുമുണ്ട് സർക്കാർ ചെക്ക് പോസ്റ്റിന് വേണ്ടി തിരഞ്ഞെടുത്ത സ്ഥലം ശരിയല്ല എന്ന് നേരത്തേ പരാതിയുണ്ടായിരുന്നു.  ക്യത്യമായ സ്ഥലത്തേക്ക് മാറ്റിയിലേ 

മദ്യക്കടത്ത് നിയന്ത്രിക്കാൻ കഴിയുകയുള്ളൂ എന്ന് ബന്ധപ്പെട്ടവർ പറയുന്നു.

Post a Comment

Previous Post Next Post