പാനൂർ മൻസൂർ വധക്കേസ് പ്രതിയുടെ വീട് കത്തിച്ച നിലയിൽ
പുല്ലൂക്കര: മൻസൂർ വധകേസിലെ പത്താം പ്രതിയുടെ വാഹനങ്ങളാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. സി. പി. എം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ പി.പി ജാബിറിൻ്റെ മുക്കിൽ പീടിക വള്ളുകണ്ടിയിലെ വീടിനു തീവെച്ച നിലയിൽ കണ്ടെത്തി. വീടിൻ്റെ പിൻഭാഗവും, പിറക് വശത്തെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവയും പൂർണ്ണമായും കത്തിനശിച്ചു, രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്.
വീട്ടിൽ ഉള്ളവർ സ്ഫോടനം കേട്ടതിന് ശേഷമാണ് ഉണർന്നത്
പിന്നീട് ചൊക്ലി പോലീസും ഫയർ സർവ്വീസും ചേർന്നാണ് തീ അണച്ചത്,
സംഭവസ്ഥലത്ത് കൂത്ത് പറമ്പ് എ.സി.പി ചൊക്ലി എസ്. ഐ എന്നിവർ എത്തിച്ചേർന്നു,
പാർട്ടി നേതാക്കളായ സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ഹരീന്ദ്രൻ, ലോക്കൽ സെക്രട്ടറി എൻ.അനൂപ്, പതിനേഴാം വാർഡ് മുൻ കൗൺസിലർ രമേശൻ, സത്യൻ, രഞ്ജിത്ത് എന്നിവരും സ്ഥലത്തെത്തി

Post a Comment