അഴിയൂർ പഞ്ചായത്ത് 3 ആം വാർഡിൽ RRT യോഗം ചേർന്നു
അഴിയൂർ: കോവിഡ് വ്യാപനത്തിനെതിരെ ജനങ്ങളെ ബോധവൽക്കുവാനും കോവിഡ് രോഗികൾക്ക് വേണ്ട സഹായങ്ങൾ നൽകുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി അഴിയൂർ മൂന്നാം വാർഡ് മെമ്പർ ഫിറോസ് കാളാണ്ടിയുടെ വീട്ടിൽ വെച്ച് 26-04- 2021 വൈകു: 4 മണിക്ക് RRT യോഗം ചേർന്നു.
കോവിഡ് രണ്ടാം ഘട്ടം അതിവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഏറെ ജാഗ്രത പുലർത്തണം,
കോവിഡ് രോഗികളുമായി പ്രൈമറി കോൺടാക്റ്റ് ഉള്ളവർ 7 ദിവസം ക്വോറണ്ടയിൽ കഴിയണം. മാക്സ് നിർബദ്ധമാക്കണം.
വാർഡിൽ കല്യാണം തുടങ്ങിയ പരിപാടികൾ ആദ്യം പഞ്ചായത്തിൽ രെജിസ്ടർ ചെയ്യണം. ആളുകൾ പൊതു സ്ഥലത്തോ കളിസ്ഥലങ്ങളിലോ കൂട്ടം കൂടി നിൽക്കരുത്. അത്യാവശ്യത്തിന് മാത്രം ആളുകൾ പുറത്തിറങ്ങുക,
തുടങ്ങിയ തീരുമാനങ്ങൾ എടുത്തു. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നായിരിക്കുമെന്ന് തീരുമാനപ്പെടുത്തു.
വാർഡ് മെമ്പർ ഫിറോസ് കാളാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ബ്ലോക്ക് മെമ്പർ ബിന്ദു, സെക്ടറൽ മജിസ്ട്രേറ്റ് സത്യൻ, ആരോഗ്യ വകുപ്പിൽ നിന്നും റീന, ചോമ്പാല പോലീസ് ഓഫീസർ സാദിഖ്, കൺവീനർ കോവുക്കൽ വിജയ്, ആശാ വർക്കർമാർ, കൂടെ 3 ആം വാർഡ് RRT മെമ്പർമാരും യോഗത്തിൽ പങ്കെടുത്തു.

Post a Comment