o അഴിയൂരിൽ ഡൊമിസിലറി കെയർ സെന്റർ ഉടൻ ആരംഭിക്കും. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിൽ മൂന്നുലക്ഷം സംഭാവന നൽകുന്നതാണ്
Latest News


 

അഴിയൂരിൽ ഡൊമിസിലറി കെയർ സെന്റർ ഉടൻ ആരംഭിക്കും. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിൽ മൂന്നുലക്ഷം സംഭാവന നൽകുന്നതാണ്

അഴിയൂരിൽ ഡൊമിസിലറി കെയർ സെന്റർ ഉടൻ ആരംഭിക്കും. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിൽ മൂന്നുലക്ഷം സംഭാവന നൽകുന്നതാണ്.



അഴിയൂർ ഗ്രാമപഞ്ചായത്തിൽ കോവിഡ് രോഗികൾക്ക് വീട്ടിൽ താമസിക്കുവാൻ സൗകര്യമില്ലെങ്കിൽ മറ്റു രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ താമസിക്കുവാനുള്ള ഡൊമിസിലറി കെയർ സെന്റർ ഉടൻതന്നെ ബനാത്ത് മദ്രസയിൽ ആരംഭിക്കുവാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിൽ മൂന്നു ലക്ഷം രൂപ സംഭാവനയായി നൽകുവാനും യോഗം തീരുമാനിച്ചു. രണ്ടാമത്തെ ഡോസ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ ഒഴിവാക്കി തരുവാനും പ്രായമുള്ളവർക്ക് വാക്സിൻ നൽകുന്നതിന് പ്രത്യേക സൗകര്യം ഉണ്ടാക്കുവാനും യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു. വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന 10 അംഗ കോവിഡ് വളണ്ടിയർ സേനക്ക് ഉടൻ പരിശീലനം നൽകി ,ജില്ലാ ഭരണകൂടത്തിന്റെ ഐഡന്റിറ്റി കാർഡ് വാങ്ങിച്ചു കൊടുക്കുന്നതാണ്. വാർഡുതല മോണിറ്ററിംഗ് കമ്മിറ്റി യോഗം വിപുലമായി വിളിച്ചുചേർത്ത് കമ്മ്യൂണിറ്റി സർവെലയൻസ് ,ബോധവൽക്കരണം, സാമൂഹ്യ നിരീക്ഷണം എന്നീ കാര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. മാഹി ആശുപത്രിയിൽ നിന്നടക്കം കോവിഡ്-19 ടെസ്റ്റ് റിസൾട്ട് കൃത്യമായി ലഭിക്കാത്തതിനാൽ പ്രയാസമനുഭവിക്കുന്നതിന് പരിഹാരം കാണുന്നതിന് മാഹി ആശുപത്രി അധികാരികളുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ച് റിസൾട്ട് വാങ്ങി മെഡിക്കൽ ഓഫീസർക്ക് എത്തിക്കുന്നതാണ്. ഡൊമിസിലറി കെയർ സെന്ററിലേക്ക് ഉദാരമതികളിൽനിന്നും സഹായം സ്വീകരിക്കുവാനും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പി.പി.ഇ കിറ്റ് ചലൻജ്ജ് നടത്തുവാനും തീരുമാനിച്ചു. അക്ഷയ കേന്ദ്രങ്ങൾ വഴി വാക്സിനേഷൻ രജിസ്ട്രേഷൻ സൗജന്യമായി നടത്തുവാൻ അവരുമായി സംസാരിക്കുവാൻ തീരുമാനിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വാർഡ് തല അവലോകനവും നടത്തി. കൂടുതൽ ശ്രദ്ധ വേണ്ട വാർഡുകളിലേക്ക് ആവശ്യമായ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് നാളിതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷകളായ അനിഷ ആനന്ദ സദനം, രമ്യ കരോടി മറ്റ് ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ സംസാരിച്ചു

Post a Comment

Previous Post Next Post