അഴിയൂരിൽ കൊവിഡ്19 എല്ലാ വീടുകളിലും ഹോമിയോ പ്രതിരോധ ഗുളിക നൽകുവാൻ യുവ വ്യവസായിയുടെ കൈത്താങ്ങ്
അഴിയൂർ ഗ്രാമപഞ്ചായത്തിൽ 7000 വീടുകൾക്ക് ഹോമിയോ പ്രതിരോധ മരുന്നു വാങ്ങാൻ ആവശ്യമായ മുഴുവൻ തുകയും ഹോമിയോ ഡിസ്പെൻസറിക്ക് നൽകി അഴിയൂരിലെ ചിറയിൽ പീടിക ഏഴാം വാർഡിലെ സിപി അമീൻ മാതൃക കാട്ടി .പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കുള്ള ഹോമിയോ മരുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ സിപി അമീന് മരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ് കോയ എന്നിവർ സംബന്ധിച്ചു.

Post a Comment