സാമൂഹ്യ അകലമില്ല: വാക്സിനേഷന് നൂറുകണക്കിനാളുകൾ
മാഹി: കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ ജനക്കൂട്ടം പള്ളൂർ ഗവ: ആശുപത്രിക്ക് മുന്നിൽ വലഞ്ഞു.
ഇന്ന് പുലർച്ചെ 4 മണി മുതൽ പള്ളൂർ ഗവ: ആശുപത്രിക്ക് മുന്നിലെ ക്യൂ നീണ്ട് മെയിൻ റോഡ് വരെയെത്തി.നൂറ് കണക്കിന് ജനങ്ങൾ മണിക്കൂറുകളോളം തിങ്ങി ക്കൂടി നിൽക്കുന്നത് രോഗം പടരാനിടയാക്കും. കുടുസ്സായ ആശുപത്രിയെ ഒഴിവാക്കി, തൊട്ടടുത്ത പള്ളൂർ ഗവ: വി.എൻ.പി.സ്കൂളിലേക്ക് വാക്സിനേഷൻ സെൻ്റർ മാറ്റിയാൽ, സൗകര്യപ്രദമായിരിക്കുമെന്ന് ജനശബ്ദം മാഹി പ്രതിനിധികൾ നേരത്തെ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റരെക്കണ്ട് നേരിട്ട് അഭ്യർത്ഥിച്ചിരുന്നു. സാമൂഹ്യ അകലം പാലിക്കാതെയുള്ള 'ജനക്കൂട്ടമാണ് മണിക്കൂറുകളോളം തടിച്ച് കൂടുന്നത്. ഇത് രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുന്നു. നൂറ് ആളുകൾക്ക് മാത്രമാണ് ടോക്കൺ നൽകുന്നത്. ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ ഉണ്ടാവണം. അല്ലെങ്കിൽ അത് വലിയ ദുരന്തത്തിന് കാരണമായേക്കുമെന്ന് ജനങ്ങൾ ഭയപ്പെടുകയാണ്.
ഇരുന്നൂറോളം ആളുകൾ മടങ്ങിപോകേണ്ടി .വന്നു. ആശുപത്രി ജീവനക്കാരും ജനങ്ങളുമായി വാക്കേറ്റം നടന്നു.
ഒടുവിൽ പോലീസ് എത്തിയാണ് ജനക്കൂട്ടത്തെ സാന്ത്വനിപ്പിച്ച് തിരിച്ചയച്ചത്. നേരത്തെ ഒരു സ്റ്റാഫോ, അല്ലെങ്കിൽ ചുമതലപ്പെടുത്തുന്ന സന്നദ്ധ പ്രവർത്തകരോ എത്തി, എത്ര പേർക്കാണ് ടോക്കൺ കൊടുക്കുന്നത്, അത്രയും പേർക്ക് ക്യൂവിനെ അടിസ്ഥാനാക്കി വഴി ക്രമത്തിൽ ടോക്കൻ നൽകിയാൽ, ശേഷിക്കുന്നവർ മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ടതില്ലല്ലോ. മൂന്ന് തവണ മടങ്ങിപ്പോയവരും, വൃദ്ധജനങ്ങളുമടക്കം അവരുടെ ദുരിതങ്ങൾ വിളിച്ച് പറയുന്നത് കേൾക്കാമായിരുന്നു. തൊട്ടപ്പുറം കേരളത്തിലെ അഴിയൂർ പഞ്ചായത്തിൽ അഞ്ച് പേർ ഒന്നിച്ചു നിന്നാൽ കേസ്സാവും. അധികൃതരുടെ ഭാഗത്ത് നിന്ന് വരുന്ന ശ്രദ്ധക്കുറവ് വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ജനങ്ങൾ ആശങ്കപ്പെടുകയണ്. ഏതാണ്ട് ഇതേ സാഹചര്യമാണ് മാഹി ഗവ.ജനറൽ ആശുപത്രിയിലും അനുഭവപ്പെട്ടത്.
സർക്കാരിൻ്റെ കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കാനുള്ള സൗകര്യവും അധികൃതർ ഉണ്ടാക്കണം.

Post a Comment