ലക്ഷങ്ങൾ വെട്ടിച്ച് ട്രാവൽ ഏജന്റ് മുങ്ങി
തലശ്ശേരി : ലക്ഷങ്ങൾ വെട്ടിച്ച് ട്രാവൽ ഏ ജന്റ് മുങ്ങിയതായി പരാതി . കതിരൂർ അ ഞ്ചാം മൈലിലെ ബെസ്റ്റ് ട്രാവൽസ് ഉടമ മു ഹമ്മദ് അഷ്ഫാഖിന്റെ കൊറിയൻ വിസ
തട്ടിപ്പിനിരയായതായി മലപ്പുറം സ്വദേശി
കളാണ് കതിരൂർ പൊലീസിൽ പരാതിപ്പെട്ട
ത് . മലപ്പുറം വാഴയൂർ പഞ്ചായത്തിലെ അ ഴിഞ്ഞിലത്തിൽ കെ.സുഭാഷ് കുമാറിനും സുഹൃത്ത് എം.പ്രേമചന്ദ്രനും നാലര ലക്ഷം രൂപയാണ് നഷ്ടമായത് .ക്രെയിൻ ഓപറേ
റ്ററാണ് സുഭാഷ് . കൽപണിക്കാരനും മേ സ്തിരിയുമാണ് പ്രേമചന്ദ്രൻ കൊറിയയി
ലേക്ക് വാഗ്ദാനം ചെയ്ത് 2018 ഫെബ്രുവ
രിയിലാണ് ഇരുവരിൽ നിന്നും വിവിധ ഘട്ട
ങ്ങളിലായി നാലരലക്ഷത്തോ രൂപ കതിരൂ
ർ അഞ്ചാം മൈലിലെ അഷ്ഫാഖ് വാങ്ങി
യതത്രെ . വിസ രേഖകൾ തയ്യാറാക്കാനാ
യി സുഭാഷിനേയും പ്രേമചന്ദ്രനെയും ചെ ന്നൈയിലേക്ക് വിളിപ്പിച്ചു . അവിടെ കൊറി
യൻ എംബസിയിൽ നൽകാനെന്ന പേരിൽ വ്യാജ രേഖൾ ചമച്ചു . ഇതിനായി 40 ദിവസ ത്തോളം ചെന്നൈയിൽ താമസിപ്പിച്ചു . കൊറിയൻ യാത്രയ്ക്ക് മുൻപെ മലേഷ്യ , തായ്ലാന്റ് , വിയറ്റ്നാം സന്ദർശിക്കണമെ
ന്ന് തെറ്റിദ്ധരിപ്പിച്ച് 15 ദിവസം ഇവിടങ്ങളി
ലേക്കും അയച്ചു . ഈ യാത്രകളെല്ലാം സു ഭാഷിന്റെയും പ്രേമചന്ദ്രന്റെയും ചിലവിലാ
യിരുന്നു . ഇതിൽ പിന്നീടാണ് കൊറിയയി
ലേക്ക് അയച്ച രേഖകൾ അവർ നിരസിച്ച
തായി അറിയിക്കുന്നത്. ഇതിനകം 4 ലക്ഷ
ത്തി മുപ്പതിനായിരംരൂപ ഇരുവർക്കും ചില വായി . വിസ ലഭിക്കില്ലെന്നറിഞ്ഞതോടെ പണം തിരിച്ചു ചോദിച്ചപ്പോൾ അഷ്ഫാഖ് കൈമലർത്തി . ഇപ്പോൾ കതിരൂരിലെ ട്രാ
വൽ ഏജൻസിയും അടച്ചിട്ട് ഇയാൾ മു ങ്ങിയിരിക്കുകയാണെന്നും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും ഇവരുടെ പരാതിയിൽ പറയുന്നു

Post a Comment