o ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കണ്ണൂക്കര സ്വദേശി എം.കെ.ബഷീര്‍ അന്തരിച്ചു
Latest News


 

ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കണ്ണൂക്കര സ്വദേശി എം.കെ.ബഷീര്‍ അന്തരിച്ചു

 ബഹ്‌റൈനിലെ പ്രമുഖ വ്യവസായി കണ്ണൂക്കര സ്വദേശി എം.കെ.ബഷീര്‍ അന്തരിച്ചു



മനാമ: ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എം.കെ.ബഷീര്‍  (64) നാട്ടില്‍ അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെയാണ് മരണം.

വടകര കണ്ണൂക്കര സ്വദേശിയായ ബഷീര്‍ 40 വര്‍ഷം മുമ്പാണ് ബഹ്‌റൈനില്‍ പ്രവാസ ജീവിതം ആരംഭിച്ചത്. യൂണിഫോം സിറ്റി, ബ്ലേസര്‍ സിറ്റി, അബു ഫറാസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം കാന്‍സര്‍ ബോധവത്കരണ പ്രവര്‍ത്തന രംഗത്ത് സജീവമായ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സ്ഥാപക അംഗവും നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.

കെ.പി മൊയ്തുവാണ് പിതാവ്. മാതാവ്: അലീമ. ഭാര്യ: റഹ്‌മത്ത് ബഷീര്‍. മക്കള്‍: ഫറാസ് ബഷീര്‍, ഡോ.റൈസ ബഷീര്‍, ഷെറിന്‍ ബഷീര്‍, വഫ ബഷീര്‍, അയിഷ ബഷീര്‍. സഹോദരങ്ങള്‍: അസൈനാര്‍, സലാം, ആയിഷ, റാബി.


'

Post a Comment

Previous Post Next Post