*സെന്റാക്ക്: പി.ജി നീറ്റ് ഡെന്റൽ അപേക്ഷ ക്ഷണിച്ചു*
പിജി ഡെന്റൽ നീറ്റ് 2026-27 അക്കാദമിക് വർഷത്തെ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ അഖിലേന്ത്യാ (മാനേജ്മെന്റ് ക്വാട്ട സീറ്റുകൾ) / എൻആർഐ സീറ്റുകളിൽ പിജി ഡെന്റൽ കോഴ്സുകളിലേക്ക് പ്രവേശനത്തിന് നീറ്റ് എംഡിഎസ് 2026 യോഗ്യത നേടിയവരിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഓൺലൈനായി ജൂലൈ 10 ന്
വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.centacpuducherry.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ അവരുടെ ലോഗിൻ ഡാഷ്‌ബോർഡിലെ പരാതി ഓപ്ഷൻ വഴിയോ 0413-2655570/2655571 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന്
സെന്റാക് കോർഡിനേറ്റർ അറിയിച്ചു.

Post a Comment