മാഹി ബൈപാസ് നിർമ്മാണം,
ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് ശുചിത്വ മാലിന്യ സംസ്കരണ സംവിധാനമില്ല. നടപടിക്കൊരുങ്ങി അഴിയൂർ ഗ്രാമപഞ്ചായത്ത്
മാഹി ബൈപാസ്
നിർമാണത്തിൽ ഏർപെട്ട് ഏകദേശം മുന്നൂറിൽപ്പരം തൊഴിലാളികൾ താമസിക്കുന്ന കക്കടവ് ബൈപാസ് സൈറ്റിന് സമീപത്തുള്ള താൽക്കാലിക വാസ സ്ഥലത്ത് പഞ്ചായത്തും, ആരോഗ്യവകുപ്പും നടത്തിയ സംയുക്ത പരിശോധന നടത്തി , മാലിന്യസംസ്കരണം, ശുചിത്വം, കുടിവെള്ളം, കക്കൂസ് മാലിന്യ സംസ്കരണം എന്നിവയിൽ ഗുരുതരമായ വീഴ്ചകളും തൊഴിലാളികൾക്ക് ഏർപ്പെടുത്തേണ്ട മിനിമം ആരോഗ്യ സംവിധാനങ്ങളും, മാലിന്യ സംസ്കരണ രീതികളും വാസ സ്തലത്തില്ല ,ഇത് സംബ ന്ധിച് tമാനേജ്മെൻറ് എച്ച്.ആർ വിഭാഗവു മായി സംസാരിച്ചു സൗകര്യം ഏർപെടുതുവാൻ നോട്ടീസ് നൽകി ,നാളെ 24.03.2021ന് രാവിലെ 11 മണിക്ക് പഞ്ചായത്തിൽ പഞ്ചായത്ത്, പോലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത യോഗം ചേരുന്നതാണ് പ്രസ്തുത യോഗത്തിൽ ബൈപാസ് നിർമാണ കമ്പനിയായ ഇ.കെ.കെ ഗ്രൂപ്പ് എച്.ആർ മേധാവി പങ്കെ ടുക്കുന്നതാണ് യോഗത്തിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുന്നതാണ്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ എൻ ടി പ്രദീപൻ, ജെ.എച്ച്.ഐ മാരായ ഫാത്തിമ, സി.റീന എന്നിവർ ഇന്നത്തെ ഫീൽഡ് വിസിറ്റിന് നേതൃത്വം നൽകി.

Post a Comment