*ലക്ഷ്മീനാരായണൻ എൻ ആർ കോൺഗ്രസ്സിൽ*
★പുതുച്ചേരി ★മുഖ്യമന്ത്രിയുടെ പാർലമെൻററി സെക്രട്ടറിയായിരുന്ന ലക്ഷ്മീനാരായണൻ എൻ ആർ കോൺഗ്രസ്സിൽ ചേർന്നു .നാരായണ സ്വാമി മന്ത്രിസഭയിൽ ,മുൻ മന്ത്രി കൂടിയായിരുന്ന ലക്ഷ്മീനാരായണന് സ്പീക്കർ സ്ഥാനം നൽകാത്തതിനെ തുടർന്ന് അകൽച്ചയിലാവുകയും,തുടർന്ന് പാർലമെൻററി സെക്രട്ടറി സ്ഥാനം നൽകുകയുമായിരുന്നു.സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നകന്നു നിന്ന ലക്ഷ്മീനാരായണൻ നാരായണസാമി മന്ത്രിസഭ പ്രതിസന്ധിയിലായപ്പോൾ രാജിവെക്കുകയായിരുന്നു.ലക്ഷ്മീനാരായണന്റെയും മല്ലാടി കൃഷ്ണ റാവുവിൻറെയും രാജിയോടെയാണ് നാരായണസാമി മന്ത്രിസഭ രാജിവെക്കേണ്ടി വന്നത്.ഇരുവരും എൻആർ കോൺഗ്രസ്സിൽ ചേരുകയും ചെയ്തു.

Post a Comment