മാഹി: പന്തക്കൽ ഐ.കെ.കുമാരൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലക്ചറായി സേവനമനുഷ്ഠിച്ചു വിരമിച്ച ലീല ടീച്ചർ ഭർതൃ ഗൃഹമായ കൊയിലാണ്ടി,പന്തലായനി "FEDORA" യിൽ അന്തരിച്ചു.
മാഹി ചൂടിക്കോട്ടയിലെ പരേതരായ പൈതൽ നായരുടെയും കല്യാണി അമ്മയുടെയും മകളാണ് Rtd ADC യും സർവീസ് പെൻഷണർസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യും ആയ സി അപ്പുക്കുട്ടിയുടെ ഭാര്യയാണ്. ലിജിത് കുമാർ (HP Dubai) മകനാണ്. ദിവ്യ (കണ്ണൂർ ) മരുമകളാണ്. പാർവതി, പ്രണവ് കൊച്ചുമക്കളാണ്. കാലത്ത് 8 മണിവരെ പന്തലായനിയിലെ ഫെഡരയിൽ പൊതുദർശനത്തിന് ശേഷം മാഹീ പൂഴിത്തലയിലെ "അഞ്ജലി " യിൽ രാവിലെ 11.30 മണിക്ക് ശവസംസ്കാരം.
പ്രൈമറി അധ്യാപികയായി സേവനമനുഷ്ഠിച്ച ടീച്ചർ ഹയർ സെക്കണ്ടറി ആധ്യാപികയായാണ് വിരമിച്ചത്. ജി.എസ്.ടി.എ അംഗമായിരുന്നു.മാഹി മഹാത്മ ഗാന്ധി ആർട്സ് കോളജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയായിരുന്നു.

Post a Comment