സൈനികനോട് ആദരം: കുറിച്ചിയിൽ ടൗണിൽ രാവിലെ ഹർത്താൽ
ന്യൂമാഹി: നോർത്ത് സിക്കിമിൽ ട്രക്കപകടത്തിൽ മരിച്ച സൈനികൻ ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട്ടെ കണ്ട്യൻ്റവിടെ സുധീഷ് കുമാറിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച രാവിലെ 9 വരെ കുറിച്ചിയിൽ ടൌൺ, ഈയ്യത്തുങ്കാട് പ്രദേശങ്ങളിൽ ഹോട്ടലുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഹർത്താൽ ആചരിക്കും. വിമാനത്തിൽ കൊച്ചിയിലെത്തിയ മൃതദേഹം റോഡ് വഴി രാവിലെ ആറോടെ ന്യൂമാഹിയിലെത്തും. വ്യാഴാഴ്ച രാവിലെ ഈയ്യത്തുങ്കാട് അങ്കണവാടിക്ക് സമീപം പൊതുദർശനത്തിന് വെച്ച ശേഷം പെരളശ്ശേരി വെള്ളച്ചാൽ മക്രേരിയിലെ വീട്ടിൽ സൈനിക ബഹുമതികളോടെ സംസ്കരിക്കും.

Post a Comment